പാരിപ്പള്ളി മെഡിക്കല്‍ കോളജ് അട്ടിമറി സി.പി.എം നടത്തിയത് വര്‍ഗ വഞ്ചന: വി.എം സുധീരന്‍
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജ് അട്ടിമറിച്ചതിലൂടെ സി.പി.എം നടത്തിയത് കടുത്ത വര്‍ഗ വഞ്ചനയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
പാരിപ്പള്ളി മെഡിക്കല്‍ കോളജ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ യു.ഡി.എഫ് ചാത്തന്നനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിനുള്‍പ്പടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതാണ്. കശുവണ്ടി തൊഴിലാളികളുടെ മക്കള്‍ക്ക് 35 ശതമാനം സീറ്റുകളും മെറിറ്റ് സീറ്റിന് ഇരുപത്തിനാലായിരം രൂപയും നിശ്ചയിച്ചു നല്‍കി.
എന്നാല്‍ അതെല്ലാം അട്ടിമറിച്ചതിലൂടെ തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് പറഞ്ഞ് വോട്ടുവാങ്ങിയ സി.പി.എം തൊഴിലാളികളോടും അവരുടെ മക്കളോടും കാണിച്ചത് കടുത്ത
വഞ്ചനയാണെന്ന് സുധീരന്‍ പറഞ്ഞു.
ബസ് പോയതിന് ശേഷം കൈകാണിക്കുന്ന നിലപാടു ഇടതുമുന്നണി സ്വീകരിച്ചതാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജിന് നിലവിലെ ദുര്‍ഗതിയുണ്ടായത്. പ്രേമചന്ദ്രനുള്‍പ്പടെയുള്ളവര്‍ ലോധാ കമ്മിറ്റിക്ക് മുമ്പിലും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇത് സംബന്ധിച്ച് എഴുതിനല്‍കിയെങ്കിലും വേണ്ടവിധം ചെവിക്കൊണ്ടില്ല. ഈ നിലപാടിലൂടെ ജനവഞ്ചനയില്‍ മോദിയുടെ പാത തന്നെയാണ് പിണറായിയും പിന്തുടരുന്നതെന്ന് വ്യക്തമായതായും ഉപവാസ സമരം ഇടതുമുന്നണിക്കെതിരായുള്ള ജനകീയ സമരങ്ങളുടെ തുടക്കം മാത്രമാണെന്നും സുധീരന്‍ പറഞ്ഞു. പ്രേമചന്ദ്രന്‍ പന്ത്രണ്ടു മണിക്കൂര്‍ ഉപവാസമാണ് നടത്തിയത്. പരവൂര്‍ എസ് രമണന്‍ അധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍, ഷാനവാസ്ഖാന്‍,
എം.എം നസീര്‍, ബിന്ദുകൃഷ്ണ, എ.എ അസീസ്, യൂനുസ് കുഞ്ഞ്, കരുണാകരന്‍ പിള്ള വിവിധ ഘടക കക്ഷി നേതാക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."