സ്ത്രീ ശാക്തീകരണത്തിന് മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ ആരംഭിക്കും: എ.പി അബ്ദുല്‍ വഹാബ്
കൊണ്ടേണ്ടാട്ടി: സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ കോര്‍പ്പറേഷന്റെ കീഴില്‍ ആരംഭിക്കുമെന്നു കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ്.കൊണ്ടേണ്ടാട്ടി കരുവാങ്കല്ലില്‍ കോര്‍പ്പറേഷന്റെ ന്യൂനപക്ഷ പദ്ധതി വിശകലന പരിപാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എസ് എം ഡി എഫ് സി ഡയറക്ടര്‍ പുഴക്കല്‍ മൈമൂന അധ്യക്ഷയായി.
പൊതു സമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന തൊഴില്‍ പരിശീലന പദ്ധതിക്കു ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ പദ്ധതി വിശദീകരണം കെ എസ് എം ഡി എഫ് സി മാനേജിംഗ് ഡയറക്ടര്‍ വി.കെ അക്ബര്‍ നിര്‍വഹിച്ചു. മദ്‌റസാധ്യാപക ആനുകൂല്യങ്ങള്‍ മദ്‌റസാധ്യാപക ക്ഷേമനിധി മാനേജര്‍ പി.എം ഹമീദ് വിശദീകരിച്ചു. ഇരുമ്പന്‍ സൈദലവി, പ്രൊഫ. സി.പി മുഹമ്മദ് കുട്ടി, ഷെമീം മാസ്റ്റര്‍, നെയ്യന്‍ അലവി ഹാജി, പുലത്ത് കുഞ്ഞു, ബിസ്മി ബഷീര്‍, യൂസുഫ് കമാല്‍ മാനിറ്റി, ഇ.കെ സമദ് ഹാജി, മൊയ്തീന്‍ കുട്ടി, ഇസ് ഹാഖ് മാസ്റ്റര്‍, ടി.പി ആലിക്കുട്ടി, എ.കെ ഹനീഫ , കെ.പി സല്‍മാനുല്‍ ഫാരിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."