HOME
DETAILS
MAL
ലഹരി വിരുദ്ധ ക്യാംപയിന് തുടങ്ങി
backup
October 14 2016 | 21:10 PM
അരീക്കോട്: നാടിനെ രക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം എന്ന പ്രമേയം ഉയര്‍ത്തി അരീക്കോട് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി ആവിഷ്കരിച്ച ലഹരി വിരുദ്ധ ക്യാംപയിന് തുടക്കമായി.
ഇരുപത് കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും എല്‍.സി.ഡി പ്രദര്‍ശനവും, എക്സിബിഷന്, പ്രതിജ്ഞാ സദസ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. സമാപനത്തോടനുബന്ധിച്ച് അരീക്കോട് ടൗണില്‍ വിദ്യാര്‍ഥികളെ അണിനിരത്തി മനുഷ്യച്ചങ്ങലയും സാംസ്കാരിക കൂട്ടായ്മയും നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്ങാടികളിലും ലഘുലേഖ വിതരണം ചെയ്യും. ലഘുലേഖയുടെ പ്രകാശനം അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ. മുനീറ നിര്‍വഹിച്ചു. കെ.ടി അഷ്റഫ്, എം. സുല്‍ഫീക്കര്‍, എ.എം ഷാഫി, അഡ്വ. പി. സാദിഖലി, കെ.പി സുഹൈല്‍, എ.കെ നസ്മല്‍, നിസാര്‍ മാതക്കോട്, എം.പി മുഫീദ്, ഹാത്തിം ഇസ്മാഈല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."