ആസ്ത്മ: സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
ശ്വാസകോശത്തിലേക്കും തിരിച്ചും വായു കൊണ്ടുപോകുന്ന ശ്വാസനാളിയുടെ വിസ്താരം കുറഞ്ഞു വലിയ തോതില്‍ സങ്കുചിതമാകുകയും ശ്വസനപ്രക്രിയ പ്രയാസകരമാകുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ആസ്ത്മ. ഈ സമയത്ത് ആവശ്യത്തിനുള്ള വായു ശരീരത്തിലെത്തുന്നില്ല. ഇതോടെ ശ്വസനത്തിലൂടെ ശരീരത്തിനു ലഭിക്കേണ്ട ഓക്‌സിജന്റെ അളവിലും ഗണ്യമായ കുറവുണ്ടാകുന്നു. സാധാരണ നിലയില്‍ നാം ശ്വസിക്കുന്ന വായുവിലടങ്ങിയ ഓക്‌സിജന്‍ പൂര്‍ണ അളവില്‍ ശരീരത്തിനു ആവശ്യമാണെന്നിരിക്കെ ഈ ഘട്ടത്തില്‍ അതു ലഭിക്കാതെ പോകുന്നു. ഇതിനാല്‍ ശ്വസതടസം അനുഭവപ്പെടുന്നു. ഇതാണ് ആസ്ത്മയില്‍ അനുഭവപ്പെടുന്നത്. വേണ്ട വിധത്തില്‍ ചികിത്സ തേടാതിരുന്നാല്‍ ഇതു ഹൈപ്പോക്‌സീമിയക്കു കാരണമാകും. തലച്ചോറിനും ശരീരത്തിന്റെ മറ്റു വിവിധ ഭാഗങ്ങള്‍ക്കും വേണ്ടയളവില്‍ ഓക്‌സിജന്‍ ലഭിക്കാതിരിക്കുന്ന അവസ്ഥയാണിത്. അതുകൊണ്ടാണ് സൂക്ഷിച്ചില്ലെങ്കില്‍ ആസ്ത്മ അപകടകരമെന്നു പറയുന്നത്.
ലക്ഷണങ്ങള്‍
നെഞ്ചില്‍ വരിഞ്ഞുമുറുക്കം, ഭാരം അനുഭവപ്പെടുക, ശ്വാസം എടുക്കാന്‍ പ്രയാസമനുഭവപ്പെടുക
ശ്വാസം പുറത്തേക്കെടുക്കുമ്പോള്‍ ശബ്ദം, തുടര്‍ച്ചയായ ചുമ (രാത്രിയില്‍ ഇതു കൂടുതലായിരിക്കും, ഉറക്കത്തിനു ഭംഗം വരും), കായികാധ്വാനം ആവശ്യമായ ജോലികളിലേര്‍പ്പെടുമ്പോള്‍ ശ്വാസതടസം അനുഭവപ്പെടും.
കാരണങ്ങള്‍
അന്തരീക്ഷ മലിനീകരണം, സിഗരറ്റ് പുക, പെട്ടെന്നുള്ള വികാരക്ഷോഭം. അലര്‍ജിഎന്നിവയാണ് അനേകം പേരെ ആസ്ത്മ രോഗികളാക്കിയതിനു കാരണം. തണുത്ത കാറ്റ്, സൈനസൈടിസ്, വൈറസ് ഇന്‍ഫെക്ഷന്‍, ബാക്ടീരിയ, ഫംഗസ്, പരാദങ്ങള്‍ മുതലായവ.
പാരമ്പര്യമായി രോഗം ബാധിക്കുന്നത്, കൂടുതല്‍ ദുഃഖം, ആകാംക്ഷ, അസിഡിറ്റി, പൊടി, രോമം, പരാഗം തുടങ്ങിയ അലര്‍ജി വസ്തുക്കള്‍, വാത രോഗങ്ങള്‍ക്കും രക്തസമ്മര്‍ദത്തിനും കഴിക്കുന്ന ചില മരുന്നുകള്‍, അന്തരീക്ഷ താപവ്യത്യാസം, തണുത്ത കാലാവസ്ഥ.
ആസ്ത്മ രണ്ടുതരം
രോഗകാരണങ്ങളുടെ അടിസ്ഥാനത്തില്‍ ആസ്ത്മയെ രണ്ടായി തരംതിരിക്കാനാകും.
1) അലര്‍ജി മൂലമുണ്ടാകുന്നത്.
2) ജന്മനായുണ്ടാകുന്നത് അല്ലെങ്കില്‍ പാരമ്പര്യമായി കുട്ടികളിലേക്ക് പകരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."