കാട്ടാന ആക്രമണം യുവാവിന്റെ മരണം; നഷ്ടപരിഹാരമാവശ്യപ്പെട്ട് അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ടാക്സി ജീപ്പ് ഡ്രൈവറുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നാട്ടുകാര്‍ മണിക്കൂറുകളോളം അന്തര്‍ സംസ്ഥാനപാതയായ തോല്പെട്ടിയില് റോഡുപരോധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കാണപ്പെട്ട വാകേരി കോട്ടക്കല്‍ തോമസിന്റെ കുടുംബത്തിന് സഹായം നല്‍കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. തുടക്കത്തില്‍ മൃതദേഹം മാറ്റാന്‍ പോലും അനുവദിക്കാതിരുന്ന നാട്ടുകാര്‍ ഉന്നത വനം വകുപ്പധികൃതര്‍ സ്ഥലത്തെത്തിയതോടെയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകാനനുവദിച്ചത്. രാവിലെ 11.30ന് ആരംഭിച്ച ഉപരോധം വൈകുന്നേരം മൂന്ന് മണിയോടെയാണ് അവസാനിപ്പിച്ചത്. ഇതോടെ കുട്ട, ബൈരക്കുപ്പ ഭാഗങ്ങളിലേക്കുള്ള വാഹനഗതാഹതം പൂര്‍ണ്ണമായും സ്തംഭിച്ചു. വൈല്‍ഡ് ലൈഫ് വാര്ഡന് കെ. ധനേഷ്കുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ് .ഒ നരേന്ദ്രനാഥ് വേളൂരി, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് എ.കെ ഗോപാലന് എന്നിവരാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്. വനം വകുപ്പ് അഞ്ച് ലക്ഷം രൂപയും മരണപ്പെട്ട യുവാവിന്റെ ഭാര്യക്ക് താല്‍ക്കാലിക ജോലിയും നല്‍കും.
റവന്യു വകുപ്പ് ഒരു ലക്ഷം രൂപ നല്‍കും. നാല് ലക്ഷം രൂപാ മന്ത്രിസഭയുടെ അനുമതിക്ക് ശേഷം നല്‍കുമെന്ന് ഒ.ആര് കേളു എം.എല്‍.എയും ഉറപ്പ് നല്കി. സമരത്തിന് പി.ടി രാമകൃഷ്ണന്, എ. ഗോപിനാഥന്,എ.എം നിശാന്ത്, ഇ.സി രൂപേഷ്, പ്രദീപന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."