HOME
DETAILS
MAL
താലൂക്ക്് ആശുപത്രിക്ക് 12 ലക്ഷം രൂപ അനുവദിച്ചു
backup
October 15 2016 | 19:10 PM
ആലത്തൂര്‍: താലൂക്ക് ആശുപത്രിക്ക് എക്സറേ മെഷീന് വാങ്ങുന്നതിന് പി.കെ.ബിജു എം.പി 12 ലക്ഷം രൂപ അനുവദിച്ചു. പ്രദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്ന് എം.പി പത്രക്കുറിപ്പില്‍ അറിയിച്ചു. നിലവിലുള്ള എക്സറേ മെഷീന് മുപ്പത് വര്‍ഷത്തോളം പഴക്കമുള്ളതിനാല്‍ അതിന്റെ പ്രവര്‍ത്തനക്ഷമത കുറവായത് കൊണ്ട് പുതിയത് വാങ്ങുവാനാണ് തുക അനുവദിച്ചത്.
എക്സറേ മെഷീന് വാങ്ങുന്നതിനുള്ള ഫണ്ട് അനുവദിച്ച് കൊണ്ടുള്ള കത്ത് ആസൂത്രണ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയതായും എം.പി പറഞ്ഞു. ജില്ലാ ആശുപത്രി നിലവാരത്തിലേക്ക്് ഉയര്‍ത്തണമെന്നും ആശുപത്രിയുടെ സമഗ്ര വികസനത്തിന്നായി ഫണ്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും എം.പി. നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."