തെളിമ വിജ്ഞാനോത്സവം
പെരുമ്പാവൂര്‍: ആഗോള കൈകഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി സര്‍വശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'തെളിമ വിജ്ഞാനോത്സവം' സംഘടിപ്പിച്ചു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സലിം ഉദ്ഘാടനം ചെയ്തു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു നാരായണന്‍ ആശംസകള്‍ നേര്‍ന്നു. ശീലമാക്കാം കൈകഴുകല്‍ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം.
സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പഠനകേന്ദ്രം ഗവേഷണ സഹായി അജിത് പി.എ. 'ജലം ജീവാമൃതം' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് നയിച്ചു. എല്‍.പി, യു.പി വിഭാഗം കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരം നടത്തിയതില്‍ എല്‍ പി വിഭാഗത്തില്‍ ഗവ.എല്‍ പി സ്‌കൂള്‍ വേങ്ങൂര്‍ ഒന്നാം സ്ഥാനവും ഗവ.എല്‍ പി സ്‌കൂള്‍ പുഴുക്കാട് രണ്ടാംസ്ഥാനവും യുപി വിഭാഗത്തില്‍ ക്രാരിയേലി സെന്റ് .മേരീസ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനവും അകനാട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
കൂവപ്പടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍ സമാപനസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു. തെളിമ വിജ്ഞാനോത്സവം ഒരു മികച്ച അറിവുത്സവമാക്കാന്‍ ഏകദിന ശില്‍പശാലയിലൂടെ സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."