എ.എസ്.ഐ ഓടിച്ച കാറിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്
കളമശ്ശേരി: അഡീഷനല്‍ എസ്.ഐ ഓടിച്ചിരുന്ന കാറിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്. സൗത്ത് കളമശ്ശേരി കപ്പിത്താന്‍ പറമ്പില്‍ മിലന്റെ മകള്‍ ആഞ്ചലീന ജോയ്(12) സൗത്ത് കളമശ്ശേരി എ.വണ്‍ അനാര്‍ക്കലി ഡിപ്പാര്‍ട്ട്‌മെന്റില്‍ മണികണ്ഠന്‍(22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ എ.എസ്.ഐക്ക് കഴിയാതിരുന്നതിനാല്‍ കളമശ്ശേരി പൊലിസ് സ്‌റ്റേഷനില്‍ നിന്നെത്തിയ പൊലിസ് ഉദ്യോഗസ്ഥരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് എ.എസ്.ഐ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ പരിശോധന നടത്താന്‍ കളമശേരി പൊലിസ് നടപടിയെടുത്തു.
സൗത്ത് കളമശ്ശേരി മേല്‍പ്പാലത്തിനടുത്ത് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാല്‍ നടക്കാരനായിരുന്ന മണികണ്ഠനെ വാഹനം ഇടിച്ചത്. അപകടം പറ്റിയ ആളെ ശ്രദ്ധിക്കാതെ പോയ എ.എസ്.ഐ അടുത്ത അപകടം ഉണ്ടാക്കിയത് ശാന്തിനഗറിനടുത്താണ്. ഇതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞു. വിവരമറിഞ്ഞ് കളമശ്ശേരി പൊലിസ് സ്‌റ്റേഷനില്‍ നിന്നെത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ നാട്ടുകാരോട് കയര്‍ത്ത് സംസാരിച്ചത് പ്രശ്‌നം വഷളാക്കി. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് പൊലിസ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും എ.എസ്.ഐയെ പരിശോധനക്കായി കൊണ്ടുപോയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."