ടൗണ്‍ഹാള്‍ നിര്‍മാണം: നിര്‍മിതിക്ക് രണ്ടാംഘട്ട തുക വിതരണം ചെയ്യുമെന്ന് ചെയര്‍പേഴ്‌സണ്‍
കുന്നംകുളം: ടൗണ്‍ഹാള്‍ നിര്‍മാണം, നിര്‍മിതിക്ക് രണ്ടാംഘട്ട തുക അടുത്ത ദിവസം വിതരണം ചെയ്യുമെന്നും പ്രവര്‍ത്തനം തടസപെടില്ലെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ഭരണ സമതിയുടെ കാലത്ത് തീരുമാനിച്ച 75 ലക്ഷം രൂപയുടെ പദ്ധതി ഒരു കോടി രൂപയുടേതാക്കി മാറ്റുകയും, മിനി ഹാളുള്‍പെടേയുള്ളവയുടെ അറ്റകുറ്റപണികളും ശബ്ദക്രമീകരണവും കൂട്ടിചേര്‍ക്കുകയും ചെയ്ത പ്രവര്‍ത്തനത്തിന് രണ്ടാംഘട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് നിര്‍മിതി പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.
ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. പ്രവര്‍ത്തി നിര്‍ത്തിവെക്കുന്ന സാഹചര്യം നിലവിലില്ലെന്നും പണം ഉടന്‍ കൈമാറുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നിര്‍മിതി ഇതിനോടകം 25 ലക്ഷം രൂപയുടെ പ്രവര്‍ത്തി തീര്‍ത്തുവെങ്കിലും
ആദ്യഘട്ടത്തില്‍ നല്‍കിയ 13.5 ലക്ഷം രൂപ മാത്രമായിരുന്നു. ഒരു കോടിയുടെ പദ്ധതിയില്‍ 63 ലക്ഷം രൂപ ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുക്കന്ന തരത്തിയിലായിരുന്നു പദ്ധതി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോഴും വായ്പക്കായുള്ള രേഖകളോ അപേക്ഷകളോ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലന്ന് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ പറയുന്നു.
ഭരണ സമതി ഇതില്‍ വലിയ വീഴ്ച വരുത്തിയിട്ടു ണ്ട്. കുന്നംകുളത്തിന് ഏറെ പ്രയോജന പ്രദമാകുന്ന ടൗണ്‍ഹാളിന്റെ പ്രവര്‍ത്തനത്തില്‍ ഭരണ സമതിക്ക് കാര്യമായ താല്‍പര്യമില്ലെന്നാണ് മനസ്സി ലാക്കുന്നതെന്നും ഷാജി പറയുന്നു. എങ്കിലും പ്രവര്‍ത്തി നിര്‍ത്തിവെക്കുന്ന പ്രവണത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പുതിയ ഭരണ സമതി പുതുക്കിയെടുത്ത എസ്റ്റിമേറ്റ് ഇതുവരെ അംഗീകാരം തന്നിട്ടില്ലെന്നും പണം കിട്ടിയില്ലെങ്കില്‍ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ തന്നെയാണ് തീരുമാനമെന്നും നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് പണം ലഭിക്കാതെ വന്നതോടെയാണ് കരാറുകാര്‍ക്ക് പണി നര്‍ത്തിവെക്കാന്‍ നിര്‍മിതി അനൗദ്യോഗിക അറിയിപ്പു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."