HOME
DETAILS

വളമത്സ്യങ്ങളെ വ്യാപകമായി പിടിക്കുന്നു ബോട്ടും നാലു വള്ളങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി

  
backup
October 16 2016 | 00:10 AM

%e0%b4%b5%e0%b4%b3%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%ae%e0%b4%be%e0%b4%af


ഫറോക്ക്: അനധികൃത മത്സ്യബന്ധനം നടത്തിയതിന് ഒരുബോട്ടും നാല് വള്ളവും ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. ഒഴിവുദിനങ്ങളില്‍ കേരള തീരത്ത് അനധികൃത മത്സ്യബന്ധനം വന്‍തോതില്‍ നടക്കുന്നുണ്ടെന്ന തിരുവനന്തപുരത്തെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തുനിന്നും ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ബോട്ടും വള്ളവും പിടികൂടിയത്. നിരോധനം ലംഘിച്ചു വ്യാപകമായി വളമത്സ്യങ്ങള്‍ പിടിച്ചതിനാണ് ബോട്ടും വള്ളവും കസ്റ്റഡിയിലെടുത്തത്.  
 പുതിയാപ്പക്കും കൊയിലാണ്ടിക്കുമിടയില്‍ കടലില്‍നടത്തിയ തെരച്ചിലിലാണ് വളത്തിനുവേണ്ടിമാത്രം ഉപയോഗിക്കുന്ന ചെറുമത്സ്യങ്ങളുമായി ബോട്ടും വള്ളവും കണ്ടെത്തിയത്. കോഴിക്കോട് പുളിയകണ്ടി പുതിയപുരയില്‍ പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ എന്ന ബോട്ടും, കൊയിലാണ്ടി ചെറിയ മങ്ങാട് പുതിയപുരയില്‍ പി.സി സന്തോഷിന്റെ പേരിലുള്ള എഷ്യാസ്, കൊയിലാണ്ടി വലിയ പുരയില്‍ തണ്ണീമുഖത്ത് ടി.വി രാജീവിന്റെ സൂര്യ, ചേമഞ്ചേരി ഏരൂള്‍ വീട് സിറാജിന്റെ പേരിലുള്ള ടാറ്റാ കാപ്പാട്, എലത്തൂര്‍ പുതിയ നിരത്ത് പോത്തൂട്ടിക്കണ്ടി സദാനന്ദന്റെ ഹരിദീപം എന്നീ പേരുകളിലുള്ള വള്ളങ്ങളുമാണ് വളമത്സ്യവുമായി ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പിടിച്ചെടുത്ത ബോട്ടിലെയും വള്ളങ്ങളിലെയും ഭക്ഷ്യയോഗ്യമല്ലാത്ത മൂന്നരലക്ഷത്തോളം വളമത്സ്യം കടലില്‍ തള്ളി. ബോട്ടില്‍ മാത്രം ഒന്നര ലക്ഷത്തോളം രൂപയുടെ ചെറുമത്സ്യങ്ങളുണ്ടായിരുന്നു. പിടിച്ചെടുത്ത ബോട്ട്, വളളം, വലകള്‍ അനുബന്ധ സാമഗ്രികള്‍ എല്ലാം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി. ഉടമകള്‍ക്ക് വന്‍തുക പിഴചമത്തും. ന
ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാന്‍ നീണ്ട ഒഴിവ് ദിനങ്ങളില്‍ അനധികൃത മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും ഒന്നിച്ചു കടലിലിറങ്ങുകയായിരുന്നു. അയല, മത്തി, തുടങ്ങിയ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് പിടിച്ചെടുത്തിരുന്നത്. ഇത്തരം ചെറുമത്സ്യങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago