കണ്ണൂരിനെ സി.പി.എം ബംഗാള്‍ മോഡലാക്കുന്നു: പി.കെ കൃഷ്ണദാസ്
കണ്ണൂര്‍: രാഷ്ട്രീയ പ്രതിയോഗികളെ കുടുംബത്തോടെ ഉന്മൂലനം ചെയ്യുന്ന ബംഗാളിലെ ഗൂഡതന്ത്രങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം പരീക്ഷിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. കണ്ണൂര്‍ ബ്രോഡ് ബീന്‍ ഹോട്ടലില്‍ ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെയാണ് മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ പോലും ആക്രമണങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ സി.പി.എം സ്ത്രീകള്‍ക്കെതിരേയും അക്രമം അഴിച്ചുവിടുകയാണ്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പോലും സി.പി.എമ്മില്‍ നിന്ന് രക്ഷയില്ല. ആസൂത്രിതമായ നീക്കത്തിലൂടെയാണ് ജില്ലയില്‍ കൊല നടത്തുന്നത്. കൊലപാതകത്തെ അപലപിക്കാന്‍ പോലും മുഖ്യമന്ത്രി ഇതുവരേയും തയാറായിട്ടില്ല. മുഖ്യമന്ത്രി സമാധാന ശ്രമത്തിന് മുന്‍കൈയെടുക്കുകയാണെങ്കില്‍ ബി.ജെ.പിയും ഒപ്പമുണ്ടാകും. ബംഗാള്‍ മോഡല്‍ കേരളത്തില്‍ നടപ്പാലാക്കുകയാണെങ്കില് ബംഗാളിലെ സ്ഥിതി തന്നെയുണ്ടാവാന്‍ പോവുകയെന്ന് കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശന്‍ അധ്യക്ഷനായി. സംസ്ഥാന സമിതി നേതാക്കളായ കെ രഞ്ചിത്ത്, എം ഗണേശന്, വി.കെ സജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."