ഭീകരതയോട് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയില്ല: ചൈനയോട് ഇന്ത്യ
പനാജി: ഭീകരതയോട് ഇന്ത്യയ്ക്ക് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ചൈനയോട്. ലോകത്ത് ഒരു രാജ്യവും ഭീകരതയുടെ കാര്യത്തില്‍ മുക്തമല്ലെന്നും ഇന്ത്യ. ബ്രിക്സ് ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും ചൈനയും ഭീകരതയുടെ ഇരകളാണ്. മേഖല ഈ ഭീഷണിയുടെ കെടുതികള്‍ അനുഭവിക്കുകയാണെന്നും മോദി വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹറിന് യു.എന്‍ നിരോധനമേര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന എതിര്‍ത്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രഖ്യാപനം. എന്നാല്‍, ഇക്കാര്യത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തി വരുകയാണെന്നും ആവശ്യത്തിന് യുക്തിയുണ്ടെന്ന് ചൈന മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."