ഹിലരിക്കെതിരെ ഉത്തേജക മരുന്ന് ആരോപണവുമായി ട്രംപ്
ന്യൂ ഹാംപ്ഷയര്‍: നവംബര്‍ എട്ടിന് താന്‍ വൈറ്റ് ഹൗസ് കാണുമെന്നാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. തന്റെ മുഖ്യ എതിരാളി ഡെമോക്രാറ്റിലെ ഹിലരിക്കെതിരെ ഏതറ്റം വരെ പോകാനും ട്രംപ് ഇതിനകം തയ്യാറായിട്ടുണ്ട്. മുമ്പത്തെ തെരഞ്ഞെടുപ്പുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞതാണ് ഇപ്രാവശ്യത്തെ ഹിലരി- ട്രംപ് പോരാട്ടം.
രണ്ടാം സംവാദത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് ലഹരിഉപയോഗിച്ചുവെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. അടുത്ത സംവാദത്തില്‍ തങ്ങള്‍ രണ്ടുപേരെയും ലഹരിപരിശോധന നടത്തണമെന്നും ട്രംപ് വെല്ലുവിളിക്കുന്നുണ്ട്.
ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തുവരുന്നതിനിടെയാണ് എതിര്‍സ്ഥാനാര്‍ഥിയായ ഹിലരിക്കെതിരേ മയക്കുമരുന്നു ആരോപണവുമായി ട്രംപ് രംഗത്തുവന്നത്. ന്യൂ ഹാംപ്ഷെയറിലെ റാലിയില്‍ സംസാരിക്കവെയാണ് ട്രംപ് ഹിലരിക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്. എന്നാല്‍ ആരോപണത്തിനു തെളിവ് നല്കാന് ട്രംപ് തയാറായില്ല.
ഇപ്പോഴത്തെ സര്‍വേകള്‍ അനുസരിച്ച് ട്രംപിന് 44 ശതമാനം പേരുടെയും ഹിലരിക്ക് 48 ശതമാനത്തിന്റെയും ജനപിന്തുണയുണ്ട്. നേരത്തെയും ഹിലരിക്കെതിരേ വ്യക്തിപരമായ അധിക്ഷേപം ട്രംപ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."