HOME
DETAILS
MAL
വെബ് കാസ്റ്റിങ് 3,142 ബൂത്തുകളില്‍
backup
May 13 2016 | 19:05 PM
തിരുവനന്തപുരം: പോളിങ് സുഗമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ 3,142 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
വെബ് കാസ്റ്റിങ്ങുളള ഏറ്റവുമധികം ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്- 1,054. കുറവ് ഇടുക്കിയിലും-36. തിരുവനന്തപുരം-232, കൊല്ലം-224, പത്തനംതിട്ട-112, ആലപ്പുഴ-304, കോട്ടയം-39, എറണാകുളം-141, തൃശൂര്‍- 197, പാലക്കാട്-139, മലപ്പുറം-121, കോഴിക്കോട്-402, വയനാട്-42, കാസര്‍കോട്- 99 എന്നിങ്ങനെയാണ് വെബ്കാസ്റ്റിങ് ഉണ്ടാകുന്ന ബൂത്തുകള്‍. ജില്ലാ ആസ്ഥാനങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലും വെബ് കാസ്റ്റിങ് നിരീക്ഷിക്കാനുളള സൗകര്യമുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."