മത്സ്യമാര്‍ക്കറ്റിലെ ഓവുചാലില്‍ പുഴുക്കള്‍; നീക്കാന്‍ നടപടിയില്ല
മാനന്തവാടി: നഗരസഭയുടെ കീഴിലുള്ള എരുമത്തെരുവ് മത്സ്യ മാര്‍ക്കറ്റിലെ ഓവുചാലില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി പുഴുക്കള്‍ അരിക്കുന്നു. നഗരത്തിലെ ഏക മാര്‍ക്കറ്റായ ഇവിടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും വിധം മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിട്ടും നഗരസഭ അധികൃതരോ ആരോഗ്യ വകുപ്പോ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. മത്സ്യത്തിന്റ അവശിഷ്ടങ്ങളടക്കം ഓവുചാലില്‍ ദിവസങ്ങളോളം കെട്ടികിടന്നാണ് പുഴുക്കള്‍ ഉണ്ടായിരിക്കുന്നത്.
മാലിന്യങ്ങള്‍ കെട്ടികിടന്ന് അസഹ്യമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. ഇതു വരെ ഇല്ലാത്ത വിധം റെക്കോര്‍ഡ് തുകക്കാണ് നഗരസഭ മാര്‍ക്കറ്റ് ലേലം ചെയ്തിരിക്കുന്നത്. എന്നാല്‍ പൊതു ജനങ്ങളെ സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ അധികൃതരും അലംഭാവം കാട്ടുകയാണ്. ദിവസങ്ങളായുള്ള മാലിന്യങ്ങളാണ് ഓവുചാലില്‍ കെട്ടികിടക്കുന്നത്. എരുമത്തെരുവ് മത്സ്യ, മാംസ മാര്‍ക്കറ്റിന് സമീപം മുഴുവനായും മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."