HOME
DETAILS
MAL
ജി.എസ്.ടി: നിര്‍ണായക യോഗം ഇന്നുമുതല്‍
backup
October 18 2016 | 03:10 AM
ന്യൂഡല്‍ഹി: ജി.എസ്.ടി ഘടനയിലെ നികുതി നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കൗണ്‍സിലിന്റെ ത്രിദിന യോഗത്തിന് ഇന്ന് തുടക്കം. പുതിയ നികുതി വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം ഉള്‍പ്പെടെ വിഷയങ്ങളിലും യോഗത്തില്‍ തീരുമാനമെടുക്കും.
അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) യുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും നവംബര്‍ 22നകം കൗണ്‍സില്‍ സമവായത്തിലെത്തണമെന്നാണ് ധനമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."