ഫിഫയുടെ ചരിത്രത്തിലാദ്യമായി വനിതാ സെക്രട്ടറി ജനറല്‍
അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്റെ സെക്രട്ടറി ജനറല്‍ സ്ഥാനത്ത് സ്ത്രീ സാന്നിദ്ധ്യം. ചരിത്രത്തിലാദ്യമായാണ് ഫിഫയുടെ സെക്രട്ടറി ജനറലായി ഒരു വനിത സ്ഥാനമേല്‍ക്കുന്നത്. സെനഗലീസ് യു.എന്‍ ഉദ്യോഗസ്ഥയായ ഫാത്ത്മ സാംബ ദിയൂഫ് സമോറയാണ് ചരിത്ര നിയോഗത്തിന് അര്‍ഹയായത്.
ഇതാദ്യമായാണ് ഒരു യൂറോപ്യനിതര രാജ്യത്തെ പൗരന് ഈ സ്ഥാനത്ത് വരുന്നത്. നൈജീരിയക്കാരിയാണ് 54 കാരിയായ സമോറ. യു.എന്‍ ഡെവലപ്മെന്റ് പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന സമോറ കഴിഞ്ഞ രണ്ടു ദശകങ്ങളായി ആഫ്രിക്കയിലുടനീളം സേവനം ചെയ്തുവരികയായിരുന്നു.
സമോറയുടെ വരവ് അസോസിയേഷന് ഊര്‍ജ്ജം പകരുമെന്ന് പ്രസിഡന്റ് ഗിയന്നി ഇന്‍ഫാന്റിനോ പറഞ്ഞു. വലിയ പരിപാടികള്‍ നടത്തിച്ചും ബിഗ് ബജറ്റ് കൈകാര്യം ചെയ്തും അവര്‍ക്ക് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് മുന്‍ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെയെ കഴിഞ്ഞ ജനുവരിയില്‍ നീക്കിയിരുന്നു. ഇയാള്‍ക്ക് ഫുട്ബോളില്‍ നിന്ന് 12 വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."