HOME
DETAILS
MAL
ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കണമെന്ന്
backup
October 18 2016 | 03:10 AM
നാദാപുരം: മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പൊലിസ് നിലപാട് അവസാനിപ്പിക്കണമെന്ന് നിയോജക മണ്ഡലം ലീഗ് സംഘടനാ കാര്യ സമിതി ആവശ്യപ്പെട്ടു.
വിവിധ സംഭവങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കാതെ നിരപരാധികളായ ലീഗ് പ്രവര്‍ത്തകരെ കേസില്‍ പ്രതി ചേര്‍ക്കുന്നത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം വ്യക്തമാക്കി. എം.പി സൂപ്പി അധ്യക്ഷത വഹിച്ചു. അഹമ്മദ് പുന്നക്കല്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, വയലോളി അബ്ദുല്ല, എന്‍.കെ മൂസ മാസ്റ്റര്‍, വി.പി കുഞ്ഞബ്ദുള്ള മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."