അധ്യാപക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം: കെ.എസ്.ടി.യു
മലപ്പുറം: വിദ്യാഭ്യാസ മേഖലയില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിധം ശമ്പളം തടഞ്ഞതുള്‍പ്പെടെ വിഷയങ്ങളില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിരുത്തരവാദസമീപനം തിരുത്തണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ്് യൂനിയന്‍ മലപ്പുറംജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 2016-17 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയവും വിദ്യാര്‍ഥികളുടെ കണക്കെടുപ്പും നടത്തുന്നില്ലെന്ന തീരുമാനവും പ്രതിഷേധാര്ഹമാണ്്്. ആസൂത്രണമില്ലാത്ത പുനര്‍വിന്യാസ ഉത്തരവിലൂടെ സ്കൂളുകളില്‍ അധ്യയനം പോലും മുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇത്തരം നിലപാടുകള്‍ തുടരുന്ന പക്ഷം മേളകള്‍ ഉള്‍പ്പെടെ ബഹിഷ്കരിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം. അഹമ്മദ്, കെ.എം അബ്ദുള്ള, കെ.ടി അമാനുള്ള, മജീദ് കാടേങ്ങല്‍, പി. കുഞ്ഞിമൊയ്തീന്‍, എം. സിദ്ദീഖ്, കോട്ട വീരാന്‍ കുട്ടി, കെ. അബ്ദുറസാഖ്, ടി.എച്ച് ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."