മൊബൈലിലൂടെ എ.സിയും; സാങ്കേതിക വിദ്യയുമായി ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോ
കോട്ടക്കല്‍: സ്മാര്‍ട്ട് ഫോണില്‍ ജീവിക്കുന്ന ന്യൂജനറേഷന് പുതിയൊരു വാര്‍ത്ത, നിലവിലുള്ള കംപ്രസറും ഗ്യാസും ഉപയോഗിച്ചുള്ള എ.സിക്കു പകരം സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാവുന്ന ചിപ്പ് കണ്ടെത്തി. കോട്ടക്കലിലെ ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോ ആണ് ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. കൊണ്ടുനടക്കാവുന്നതും ചുമരില്‍ തൂക്കാവുന്നതും മൊബൈല്‍ ഫോണിലെ ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമായ എ.സി നിര്‍മിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുന്നതിനു നവംബര്‍ 12ന് കോട്ടക്കലില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ മുത്തു കോഴിച്ചെന, ചെയര്‍മാന്‍ ഡോ. ഹംസ അഞ്ചുമുക്കില്‍, വി.പി അബ്ദുള്ളക്കുട്ടി, ഉണ്ണികൃഷ്ണന്‍, രാകേഷ് ബി. മേനോന്‍, രാജ് ഗുബര്‍ റോഡ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."