എടത്വ-മാമ്പുഴക്കരി റോഡിന്റെ ശോചനീയാവസ്ഥക്കെതിരേ പൗരസമിതി
കുട്ടനാട്: ഏറെക്കാലമായി സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്ന എടത്വ-മാമ്പുഴക്കരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള അനാസ്ഥയ്‌ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം നടത്തുന്നു. പൗരസമിതിയുടെ നേതൃത്വത്തിലാണ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും രോഗികളുമുള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന ഈ റോഡില്‍ പുതുക്കരി മുതല്‍ മാമ്പുഴക്കരി വരെ പൂര്‍ണ്ണമായും നശിച്ച് അഗാധഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. അടിയന്തിരമായി അധികൃതര്‍ ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള അലംഭാവത്തിനെതിരെ പൗരസമിതി പ്രതിഷേധവും രേഖപ്പെടുത്തി അതീവശോചനീയാവസ്ഥയില്‍ കിടക്കുന്ന റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും വൈകിപ്പിച്ചാല്‍ സമരപരിപാടികളുമായി മുന്നിട്ടറിങ്ങാന്‍ പൗരസമിതി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."