മലബാറില്‍ ഇനി തെയ്യാട്ടക്കാലം
പയ്യന്നൂര്‍: കര്‍ക്കിടക ദുരിതങ്ങള്‍ ഒഴിഞ്ഞു. ഓണവും കന്നിക്കൊയ്ത്തും പിന്നിട്ട് തുലാം പിറന്നു. ഒരിടവേളക്കുശേഷം മലബാറിലെ കാവുകളും ക്ഷേത്രങ്ങളും വീണ്ടും സജീവമാകുന്നു. തോറ്റം പാട്ടിന്റെ ഈണത്തില്‍ ഭക്തരുടെ വേവലാതികള്‍ കേള്‍ക്കാനും പരിഹാരമായി ഈശ്വരന് ഗുണംവരുത്തുമെന്ന് ആശ്വസിപ്പിക്കാനും തെയ്യക്കോലങ്ങള്‍ വരവായി.
തുലാം പത്തിനാണ് തെയ്യം ആരംഭിക്കാറെങ്കിലും പയ്യന്നൂര്‍ മമ്പലം തെക്കടവന്‍ തറവാട്ടില്‍ തുലാമാസം തുടക്കത്തില്‍ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. തറവാട്ടിലെ ആരാധനാ മൂര്‍ത്തിയായ കുണ്ടോര്‍ ചാമുണ്ഡിയാണ് പ്രധാന തെയ്യം. തുരക്കാരത്തി, ശിവപാര്‍വതി സങ്കല്പ്പങ്ങളായ പുള്ളിക്കുറത്തിയമ്മയും മോന്തിക്കോലവും കെട്ടിയാടും. കണ്ടങ്കാളിയിലെ വേലന്‍ രാമന് എന്നയാളുടെ കുടുംബമാണ് വര്‍ഷങ്ങളായി ഇവിടെ തെയ്യം കെട്ടാറ്.
ഇനിയുള്ള ദിവസങ്ങള്‍ മലബാറിലെ ജനങ്ങളുടെ ഉത്സവകാലം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."