ദേശീയപാത: എം.എല്‍.എയും എം.പിയും അനങ്ങാപ്പാറനയം സ്വീകരിക്കുന്നു:
അടിമാലി : കൊച്ചി-ധനുഷകോടി ദേശീയപാത 49 നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന തടസ്സ വാദങ്ങളില്‍ ഇടപ്പെടതെ ദേവികുളം എംഎല്‍എയും ഇടുക്കി എംപിയും അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴക്കന് .
ദേശീയപാത 49 ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിരന്തരം തടയുന്ന വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് അടിമാലി - ഇരുമ്പുപാലം മണ്ഡലം കമ്മറ്റികളുടെ നേത്യത്വത്തില്‍ നടത്തുന്ന രണ്ടാംഘട്ട സമരപരിപാടി അടിമാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ഒരുനിമിഷംകൊണ്ട ്തീര്ക്കാവുന്ന പ്രശ്നം കണ്ടില്ലായെന്ന നടിക്കുകയാണ് ഇരുവരും.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ വനംവകുപ്പ് മന്ത്രിയക്കെതിരെ പ്രസതാവനകള്‍ ഇറക്കുകയും യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത് കൊണ്ടിരുന്ന ഇടുക്കി എംപി ഇപ്പോള്‍ എവിടെയാണെന്നും കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ നടത്തുന്ന സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നാണ് പ്രതീക്ഷയെങ്കില്‍ അത് വിലപ്പോകില്ലെയന്നും വാഴക്കന് പറഞ്ഞു.
ധര്‍ണ്ണ സമരത്തില്‍ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ് മുഖ്യപ്രഭാഷണം നടത്തി.
ഈ മാസം 30ന് മുന്‍പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂവാന് വേണ്ട നടപ്പടികല് കൈക്കൊണ്ടില്ലായെങ്കില്‍ യുത്ത് കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ ദേശീയപാതയില്‍ പ്രതിഷേധ ശയന പ്രദിക്ഷണം നടത്തുമെന്നു ഡീന്‍ കുര്യക്കോസ് പറഞ്ഞു.
യോഗത്തില്‍ കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം ഐ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.
ഇരുമ്പുപാലം മണ്ഡലം പ്രസിഡന്റ് കെ പി ബേബി സ്വാഗതം പറഞ്ഞു.സമാപനം സമ്മേളനം കെ പിസിസി വൈസ് പ്രസിഡന്റ് എ.കെ മണി ഉദ്ഘാടംനം ചെയതു. യുത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി മാത്യു കുഴനാടന് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് പി വി സ്കറിയ, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ ഐ ജീസ്സസ്, പി ആര് സലിംകുമാര്‍, ടി എസ് സിദ്ദിഖ്, ബ്ലോക്ക് കോണ്‍ഗ്സ് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്, ബാബു പി കുര്യക്കോസ്, ഒ ആര് ശശി, ഇന്‍ഫന്റ് തോമസ്, എം എ അന്‍സാരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."