ഫാറൂഖ് കോളജിന്റെ മുന്നേറ്റം അഭിനന്ദനാര്‍ഹം: ഇ.ടി
ഫറോക്ക്: വിദ്യാഭ്യാസ കലാ-കായിക രംഗത്ത് ഫാറൂഖ് കോളജിന്റെ മികവ് അഭിനന്ദനാര്‍ഹമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. 2016-17 വര്‍ഷത്തെ വിദ്യാര്‍ഥി യൂനിയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തിനും കലയ്ക്കും മറ്റു സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഫാറൂഖ് കോളജ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
കോളജ് ഫൈന്‍ ആര്‍ട്‌സ് ഉദ്ഘാടനം യുവ ചലച്ചിത്ര സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ നിര്‍വഹിച്ചു. വിനീത് നിര്‍മിക്കുന്ന പുതിയ ചിത്രമായ ആനന്ദത്തിലെ പുതുമുഖതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. യൂണിയന്‍ ചെയര്‍മാന്‍ പി.വി ഫാഹിം അഹമ്മദ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, പ്രൊഫ. എ.കെ അബ്ദുറഹിം, കോളജ് മാനേജര്‍ കെ. കുഞ്ഞലവി, ഫൈന്‍ അര്‍ട്‌സ് ഡയരക്ടര്‍ സാജിദ്, സ്റ്റാഫ് എഡിറ്റര്‍ ടി. മന്‍സൂറലി, യൂണിയന്‍ സെക്രട്ടറി ഹാഫിസ് മുഹ്‌സിന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഫാത്തിമ നുഹ, യു.യു.സിമാരായ സ്വാഹിബ് മുഹമ്മദ്, ലബീബ്, ജനറല്‍ കാപ്റ്റന്‍ മുഹമ്മദ് അനസ്, ജോയിന്റ് സെക്രട്ടറി നാജിയ നസ്‌റിന്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ആദില്‍ ജഹാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."