HOME
DETAILS

ഗ്യാസ് ടാങ്കര്‍ അപകടങ്ങള്‍; പെട്രോളിയം-വാതക ചരക്കുനീക്കം ജലമാര്‍ഗമാക്കാനുള്ള പദ്ധതിക്ക് അകാല ചരമം

  
backup
October 19 2016 | 19:10 PM

%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ഗ്യാസ്ടാങ്കര്‍ പൊട്ടിത്തെറി ദുരന്തങ്ങളില്‍ നിന്നും പാഠംപഠിക്കാതെ സര്‍ക്കാര്‍. പെട്രോളിയം-വാതക ചരക്കു നീക്കം നിരത്തുകളില്‍ നിന്നും ജലമാര്‍ഗമാക്കാനുള്ള പദ്ധതിക്ക് അകാല ചരമം.

2009ല്‍ കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തത്തെ തുടര്‍ന്ന് ചീഫ്‌സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയാണ് പെട്രോളിയം-വാതക ചരക്കു നീക്കം ജലമാര്‍ഗം ആക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ടത്. അന്നത്തെ ചീഫ്‌സെക്രട്ടറി കെ. ജയകുമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും നടപ്പായില്ല. പിന്നീട് ആ പദ്ധതിയെ കുറിച്ച് പുനരാലോചന നടത്താന്‍ 2012ലെ കോഴിക്കോട് ചാല ടാങ്കര്‍ദുരന്തം ഉണ്ടാകുന്നതു വരെ കാത്തിരുന്നു. എന്നിട്ടും ജലമാര്‍ഗമുള്ള ചരക്കുനീക്കം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സുരക്ഷിതമായി കൂടുതല്‍ അളവില്‍ ചരക്കുനീക്കം നടത്താന്‍ ജലമാര്‍ഗം വഴി സാധിക്കുമെന്നായിരുന്നു 2009ലെ റിപ്പോര്‍ട്ട്. കൂടാതെ സാമ്പത്തിക ലാഭവും. ജലമാര്‍ഗം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുമ്പോഴുണ്ടാകാന്‍ സാധ്യതയുള്ള അപകടം ചോര്‍ച്ചയാണ്. ജലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കലര്‍ന്നാല്‍ അത് കരയിലുണ്ടാക്കുന്നതിനേക്കാള്‍ വലിയ ദുരന്തത്തിനു കാരണമാകും. നിരത്തുകളില്‍ അപകടങ്ങള്‍ കൂടുതലാണ്. എന്നാല്‍, ജലമാര്‍ഗത്തില്‍ അപകടങ്ങളില്ല. സുരക്ഷ ഉറപ്പാക്കിയാല്‍ ജലമാര്‍ഗമുള്ള ചരക്കുനീക്കം അപകടരഹിതമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ മാറിവന്ന സര്‍ക്കാരുകള്‍ ഈ റിപ്പോര്‍ട്ടിനെ അവഗണിച്ചു.

കഴിഞ്ഞദിവസം കാസര്‍കോട് ഹോസ്ദുര്‍ഗില്‍ പെട്രോള്‍ടാങ്കര്‍ അപകടമുണ്ടായി. ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 2009 മുതല്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ നിരത്തുകളില്‍ 360 ഓളം ഗ്യാസ്ടാങ്കര്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവിധ അപകടങ്ങളില്‍ 38 പേരോളം മരണപ്പെട്ടിട്ടുണ്ട്. നൂറില്‍ കൂടുതല്‍ പേര്‍ക്ക് പൊള്ളലേറ്റു. മൂന്നൂറിലേറെ പേര്‍ക്ക് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. വീടുകള്‍, കടകള്‍, സാധനങ്ങള്‍, കന്നുകാലികള്‍, വാഹനങ്ങള്‍, വൃക്ഷങ്ങള്‍, കൃഷി എന്നിവ നശിച്ചതു വഴി 500 കോടിയിലേറെ രൂപയുടെ നാശനഷ്ടവുമുണ്ടായിട്ടുണ്ട്.

ഗ്യാസ്ടാങ്കര്‍ അപകടങ്ങളില്‍ വന്‍ നാശംവിതച്ചത് കണ്ണൂര്‍ ചാലയിലും, കൊല്ലത്ത് കരുനാഗപ്പള്ളിയിലും ഉണ്ടായവയാണ്. 2012 ആഗസ്റ്റില്‍ ചാലയിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ 20 പേര്‍ മരണപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. 2009 ഡിസംബറില്‍ കരുനാഗപ്പള്ളി പുത്തന്‍തെരുവിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ 12 പേര്‍ മരിച്ചു. 29 പേര്‍ക്ക് പൊള്ളലേറ്റു. 2016 ഏപ്രില്‍ 20, ജൂലായ് 16 ദിവങ്ങളില്‍ കരുനാഗപ്പള്ളി വവ്വാക്കാവില്‍ ടാങ്കര്‍ അപകടങ്ങളുണ്ടായി. ജൂലായ് 13ന് ഓച്ചിറ കല്ലൂര്‍മുക്കില്‍  പുലര്‍ച്ചെ രണ്ടു മണിക്ക് ടാങ്കര്‍ തലകീഴായ് മറിഞ്ഞു. മെയ് 9ന് വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട ഗ്യാസ്ടാങ്കര്‍ അഞ്ചടി താഴ്ചയിലേക്കു മറിഞ്ഞു. ആഗസ്റ്റ് 17ന് പരിയാരം ദേശീയപാതയില്‍ രാവിലെ ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ചു. ഈ അപകടങ്ങളിലെല്ലാം പൊള്ളല്‍ ഏല്‍ക്കുകയും, പരിക്കു പറ്റുകയും ചെയ്തവരുടെ എണ്ണം കുറവല്ല. സമാന സംഭവങ്ങള്‍ തന്നെ 2013, 14, 15 വര്‍ഷങ്ങളിലുമുണ്ടായിട്ടുണ്ട്. ഒരു വര്‍ഷം ശരാശരി 60 ഗ്യാസ്ടാങ്കര്‍ അപകടങ്ങള്‍ വിവിധ നിരത്തുകളില്‍ ഉണ്ടാകുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago
No Image

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

Kerala
  •  3 months ago
No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago