ഇന്ത്യ- മ്യാന്മര് മൂന്ന് കരാറുകള്‍ ഒപ്പിട്ടു
ന്യൂഡല്‍ഹി: ഇന്ത്യ- മ്യാന്മര് മൂന്നു കരാറുകള്‍ ഒപ്പിട്ടു. പ്രധാനമന്ത്രി മോദിയും മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിയും ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി. ഊര്‍ജം, ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്. ഒരു പഴയ സുഹൃത്തിനെ തന്റെ രണ്ടാമത്തെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി മോദി ആങ് സാന്‍ സൂകിയെ സ്വീകരിച്ചത്. മ്യാന്മറിന്റെ വികസനത്തിന് ഇന്ത്യയുടെ സര്‍വ പിന്തുണയും മോദി ഉറപ്പു നല്കി.
ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കണമെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയെ മ്യാന്മാര് ആദരിക്കുന്നുവെന്നും ഏറെ നാളത്തെ അസ്ഥിരതയ്ക്ക് ശേഷം മ്യാന്മറില് സമാധാനം പുനസ്ഥാപിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും സൂകി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."