മസ്ജിദുല്‍ അഖ്സയില്‍ ഇസ്റാഈലിന് അവകാശമില്ല
വിയന്ന: മസ്ജിദുല്‍ അഖ്സ പള്ളിയില്‍ മുസ്്ലിംകളുടെ അവകാശം സംബന്ധിച്ച യുനെസ്കോയുടെ പ്രമേയം പാസായി. ആറിനെതിരേ 24 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. 26 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുനെസ്കോ എക്സിക്യൂട്ടീവ് ബോര്‍ഡ് മിക്കായേല്‍ വോര്ബ്സിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യുനെസ്കോ മേധാവി ഇറിന ബോകോവ വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്നു.
അള്‍ജീരിയ, ലബനാന്, മൊറോക്കോ, ഒമാന്‍, ഖത്തര്‍, സുദാന്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇസ്്റാഈല്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.
മുസ്്ലിംകളുടെ മൂന്നാമത്തെ ഹറമായ മസ്ജിദുല്‍ അഖ്്സയില് മുസ്്ലിംകളെ തടയുന്ന ഇസ്റാഈല്‍ നടപടിയെ പ്രമേയത്തില്‍ എതിര്‍ത്തു. അഖ്സ പള്ളിയെ ഇസ്റാഈല്‍ മൗണ്ട് ടെമ്പിള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ മുസ്്ലിംകള്‍ ഉപയോഗിക്കുന്ന അല്‍ അഖ്സ, ഹറം അല്‍ ശരീഫ് എന്നീ പേരുകള്‍ ഉപയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
പള്ളിയിലും ബുറാഖ് ഭിത്തിയുടേയും അവകാശം മുസ്്ലിംകള്ക്കാണെന്നാണ് ചരിത്രരേഖകള്‍ അപഗ്രഥനം ചെയ്ത് യുനെസ്കോ കണ്ടെത്തിയത്. ഈ രണ്ടു നിര്‍മിതികളിലും ഇസ്്റാഈലിന് അവകാശമില്ലെന്നും പ്രമേയം പറയുന്നു. മുസ്്ലിംകളുടെ പ്രാര്‍ഥനാ സ്വാതന്ത്ര്യം തടയരുതെന്നും ഇസ്റാഈലിനോട് നിര്‍ദേശിച്ചു.
പ്രമേയത്തെ ഫലസ്തീന് സ്വാഗതം ചെയ്തു. 2011 ല്‍ ഫലസ്തീനെ യുനെസ്കോ അംഗീകരിച്ചിരുന്നു. 1967 ലാണ് അഖ്സ പള്ളി ഇസ്റാഇല്‍ കൈയേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."