HOME
DETAILS

ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്‌തെന്ന്

  
backup
October 19 2016 | 22:10 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0-2

 

തിരൂരങ്ങാടി: വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ കൈയേറ്റം ചെയ്തു ബസില്‍നിന്നും ഇറക്കിവിട്ടതായി പരാതി. ഏഴു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് വിദ്യാര്‍ഥികളായ നന്നമ്പ്ര തെയ്യാലസ്വദേശി ഫര്‍സാന (19), തെയ്യാല സ്വദേശിനിയും ഹരിത എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ ഫാത്തിമ ഷിഹാന (18), കുണ്ടൂര്‍ അത്താണിക്കല്‍ സ്വദേശിനി മുര്‍ഷിന (19), താനൂര്‍ സ്വദേശിനി അര്‍ത്ഥന (19) കൊടിഞ്ഞി സ്വദേശി സമീദ് (18), തിരൂരങ്ങാടി സ്വദേശി നസീഫ് (18), മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി നവാസ് (19) എന്നിവരെയാണു പരുക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം ആറിനാണു സംഭവം.
ചെമ്മാട് നിന്നും താനൂരിലേക്കു പോകുകയായിരുന്ന കെ.എല്‍. 55 ഇ 8581 നമ്പറിലുള്ള അല്‍ അമീന്‍ ബസിലെ ജീവനക്കാര്‍ക്കെതിരെയാണു പരാതി. ചൊവ്വാഴ്ച യാത്രക്കിടെ ബസില്‍വെച്ചു ജീവനക്കാര്‍ മോശമായി പെരുമാറിയതായും പാതിവഴിയില്‍ വെന്നിയൂരില്‍ ഇറക്കിവിട്ടതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് കോളജ് പരിസരത്തു വെച്ച് ഇന്നലെ വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ചോദ്യംചെയ്തിരുന്നു. കൂടാതെ ഇതേബസില്‍ ഇവരെ കയറ്റിവിടുകയും ചെയ്തു. എന്നാല്‍ യാത്രാമധ്യേ ബസില്‍നിന്നും ജീവനക്കാര്‍ മൊബൈല്‍ഫോണില്‍ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ എടുത്തതായും ഇതു ചോദ്യം ചെയ്തതിനുകൈയ്യേറ്റം ചെയ്തു വെന്നിയൂരില്‍ ഇറക്കിവിട്ടതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാരനായ ചുള്ളിപ്പാറ സ്വദേശി സമീറിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago