കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പ്രതി കോടതിയില്‍ കീഴടങ്ങി
തലശ്ശേരി: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായി ഒളിവില്‍ കഴിഞ്ഞ സി.പി.എം പ്രവര്ത്തകന് കോടതിയില്‍ കീഴടങ്ങി. പട്ടാന്നൂരിലെ ഓലേരി വീട്ടില്‍ സുധീറിനെ (32) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പട്ടാന്നൂരിലെ ഓലേരി ഗോവിന്ദനാ(47)ണ് ഇന്നലെ വൈകുന്നേരം തലശ്ശേരി ജില്ലാ കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ തലശ്ശേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
2001 മെയ് 27ന് രാവിലെ പട്ടാന്നൂരിലെ കട വരാന്തയിലിരിക്കുകയായിരുന്ന സുധീറിനെ രാഷ്ട്രീയ വിരോധം വച്ച് പ്രതികള്‍ ജീപ്പിലെത്തി ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കേസിലെ ഒന്‍പത് പ്രതികളെ കഴിഞ്ഞ മാസം 22ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവിനും 10,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതിയായ ഓലേരി ഗോവിന്ദന് ഒളിവിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."