പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ നടപടിയെടുക്കണം: അഡ്വ. റഹ്മത്തുള്ള
തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും പ്രതിസന്ധിയിലാണെന്നും അവയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. റഹ്മത്തുള്ള ആവശ്യപ്പെട്ടു.
പബ്ലിക് സെക്ടര്‍ എസ്.ടി.യു സംസ്ഥാന പ്രവര്‍ത്തകസമിതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പബ്ലിക് സെക്ടര്‍ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. ജി. മാഹീന് അബൂബക്കര്‍, എസ്.ടി.യു ജില്ലാപ്രസിഡന്റ് മംഗലപുരം ഷാജി, ജനറല്‍ സെക്രട്ടറി ജില്ലാ എസ്.ടി.യു സെയ്യദ് അലി (തമിഴ്നാട് എസ്.ടി.യു സെക്രട്ടറി), എസ്.എം ഇക്ബാല്‍, സത്താര്‍ ടി.ടി.പി, സിദ്ദിഖ് ചെറിയേരി, അസീം കരകുളം, രഘുനാഥകുരുക്കള്, സിദ്ദീഖ് താനൂര്‍, ഷിഹാബുദ്ദീന് കെ.എ.എ, നഹാസ് കെ.എം.എം.എല്‍, ബേബി ജോണ്‍ എന്നിവര്‍ സംസാരിച്ചു. ആലംകോട് സിദ്ദീഖ് സ്വാഗതവും ഷാജഹാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."