HOME
DETAILS
MAL
സംരംഭക സെമിനാര്‍
backup
October 20 2016 | 02:10 AM
കൊല്ലം: ഖാദി ആന്റ് സ്മാള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്‍.ഇ.ഡി ബള്‍ബുകളുടെ പ്രസക്തിയും നിര്‍മാണസാധ്യതകളും എന്ന വിഷയത്തില്‍ സംരംഭക സെമിനാര്‍ നടത്തും. ഈ മാസം 25ന് കൊല്ലം ബീച്ച് റോഡ് റെഡ്‌ക്രോസ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ എല്‍.ഇ.ഡി ബള്‍ബുകളുടെ നിര്‍മാണ പ്രദര്‍ശനം ഉണ്ടായിരിക്കും.
ഈ വ്യവസായ രംഗത്തേക്കു കടന്നുവരാന്‍ താല്‍പര്യമുള്ള ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും കുടുംബശ്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പങ്കെടുക്കാമെന്നു സംസ്ഥാന ജനറല്‍സെക്രട്ടറി ജയിംസ് പി ജോര്‍ജ്,ഭാരവാഹികളായ അസീസ് ആവേലം,വടക്കേവിള ശശി,ഷാ കടുത്തറ, ഗോപന്‍ കുറ്റിച്ചിറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. ഫോണ്‍: 9142722266.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."