'മണ്ഡലങ്ങളില്‍ പണ്ഡിതസഭ രൂപീകരിക്കും'
കോഴിക്കോട്: മഹല്ലുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി മണ്ഡലങ്ങളില്‍ പണ്ഡിതസഭ രൂപീകരിക്കാന്‍ സമസ്ത ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. എ.കെ യൂസുഫ് ബാഖവി അധ്യക്ഷനായി. മണ്ഡലം നിരീക്ഷകരായി സലാം ഫൈസി മുക്കം (കോഴിക്കോട് സിറ്റി), അബൂബക്കര്‍ വഹബി (ബേപ്പൂര്‍), അഷ്റഫ് ബാഖവി ചാലിയം (കുന്ദമംഗലം), കെ.കെ കോയ മുസ്ലിയാര് (തിരുവമ്പാടി), കെ.സി മുഹമ്മദ് ഫൈസി (കൊടുവള്ളി), മജീദ് ദാരിമി ചളിക്കോട് (ബാലുശ്ശേരി), യു.കെ ലത്തീഫ് മൗലവി (പേരാമ്പ്ര), ആര്.വി അബ്ബാസ് ദാരിമി (കുറ്റ്യാടി), എ.കെ യൂസുഫ് ബാഖവി (നാദാപുരം), മഹ്ബൂബ് അശ്അരി (കൊയിലാണ്ടി), അബ്ദുല്‍ ബാരി ബാഖവി (എലത്തൂര്‍), മഹ്മൂദ് സഅദി (വടകര) എന്നിവരെ നിയോഗിച്ചു.
യു.കെ ലത്തീഫ് മൗലവി ചെയര്‍മാനും അബ്ബാസ് ദാരിമി കണ്‍വീനറുമായി ആദര്‍ശ പ്രചാരണ സമിതിയും എന്‍. അബ്ദുല്ല മുസ്ലിയാര് ചെയര്‍മാനും എ.കെ യൂസുഫ് ബാഖവി കണ്‍വീനറുമായി ഫിഖ്ഹ് റിസര്‍ച്ച് വിങ്ങും രൂപീകരിച്ചു. മണ്ഡലം കമ്മിറ്റികള്‍ നിലവില്‍വന്ന ശേഷം ജില്ലാ കൗണ്‍സില്‍ ഡിസംബറില്‍ ചേര്‍ന്ന് കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സലാം ഫൈസി മുക്കം സ്വാഗതവും ആര്.വി കുട്ടിഹസന് ദാരിമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."