കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്:സുന്നിയ്യയില്‍ എം.എസ്.എഫ്; ഐ.എച്ച്.ആര്‍.ഡിയിലും കോടഞ്ചേരിയിലും എസ്.എഫ്.ഐ
മുക്കം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലെ കോളജുകളില്‍ തെരഞ്ഞെടുപ്പ് നടന്ന മലയോര മേഖലയിലെ കോളജുകളിലെ ഫലം പുറത്തു വന്നപ്പോള്‍ ചേന്ദമംഗല്ലൂര്‍ സുന്നിയ്യ കോളജില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും എം.എസ്.എഫ് തനിച്ച് നേടി.
ചെയര്‍മാനായി ഹാരിസ് നരിക്കുനി, വൈസ് ചെയര്‍മാനായി എം.കെ മലീഹ, ജനറല്‍ സെക്രട്ടറിയായി സലാം മായനാട്, ജോയിന്റ് സെക്രട്ടറിയായി സി.കെ സുലാല, യു.യു. സിയായി അബ്ദുല്‍ ബാരി പുത്തൂര്‍,ജനറല്‍ ക്യാപ്റ്റനായി അബ്ദുല്‍ ഖാദര്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി ഷാഹിദ് പുല്ലാവൂര്‍ ,മാഗസിന്‍ എഡിറ്ററായി റുഷ്ദാന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.കോടഞ്ചേരി ഗവ.കോളജില്‍ എട്ടു ജനറല്‍ സീറ്റുകളും എസ്.എഫ്.ഐ നേടി. ഇത് തുടര്‍ച്ചയായി പതിനാറാം തവണയാണ് എസ്.എഫ്.ഐ വിജയം നേടുന്നത്.
ചെയര്‍മാനായി ബാസില്‍ ചാക്കോ, വൈസ് ചെയര്‍മാനായി ടി.ജെ. സ്വാതി കൃഷ്ണ, ജനറല്‍ സെക്രട്ടറിയായി മാര്‍ട്ടിന്‍ യേശുദാസ്, ജോയിന്റ് സെക്രട്ടറിയായി കെ.വി.രശ്മി, യു.യു.സിയായി മുഹമ്മദ് ഷാമില്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി നിഖില്‍രാജ്, ജനറല്‍ ക്യാപ്റ്റനായി പി.വി.അര്‍ജുന്‍, സ്റ്റുഡന്‍സ് എഡിറ്ററായി എ.കെ.അഖില്‍ രാജ് എന്നിവരും തെരഞ്ഞെടുക്കപെട്ടു.
മുക്കം ഐ.എച്ച്.ആര്‍.ഡി കോളജില്‍ എട്ട് ജനറല്‍ സീറ്റുകളും എസ്.എഫ്.ഐ നേടി. അഫ്‌സല്‍ റഹ്മാന്‍ (ചെയര്‍ ) പി.നിവ്യ (വൈ.ചെയര്‍) കെ.ആര്‍.അഖില്‍ (ജന: സെക്രട്ടറി) കെ.എം അമൃത (ജോ: സെക്ര), ബാലു പ്രസാദ് (യു.യു.സി) ,മുഹമ്മദ് യാസിര്‍ (സ്റ്റുഡന്‍സ് എഡിറ്റര്‍) എം.എം സോഫിയ (ഫൈന്‍ ആര്‍ട് സെക്രട്ടറി) സിയോണ്‍ സെബാസ്റ്റ്യന്‍ (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് വിജയിച്ചത്.
മുക്കം മണാശ്ശേരി എം.എ.എം.ഒ കോളജില്‍ ഒന്‍പത് ജനറല്‍ സീറ്റുകളില്‍ നാല് സീറ്റ് എസ്.എഫ്.ഐയും നാല് സീറ്റ് എം.എസ്.എഫും ഒരു സീറ്റ് എസ്.ഐ.ഒയും നേടി. എം.എസ്.എഫിലെ ജാസിര്‍ ഇസ്മയില്‍ ചെയര്‍മാനായും ഫാത്തിമ ഫിനു ജോയിന്റ് സെക്രട്ടറിയായും മുഫ്‌സിദ് ജനറല്‍ ക്യാപ്റ്റനായും തിരഞ്ഞെടുക്കപെട്ടു.
എസ്.എഫ്.ഐയിലെ ബാസിത്ത് ജനറല്‍ സെക്രട്ടറിയായും നിജയ് മോന്‍ സ്റ്റുഡന്‍സ് എഡിറ്ററായും സുഫൈദ് സുലൈമാന്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായും തിരഞ്ഞെടുക്കപെട്ടു.
രണ്ട് യു.യു.സി സീറ്റുകള്‍ എസ്.എഫ്.ഐയും എം.എസ്.എഫും പങ്കിട്ടു. മിന്‍ഹാജ് (എസ്.എഫ്.ഐ) മുഹമ്മദ് ത്വയ്യിബ് (എം.എസ്.എഫ് ) എന്നിവരാണ് വിജയിച്ചത്.
കെ.എം.ഒ കോളജില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം
കൊടുവള്ളി: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കെ.എം.ഒ കോളജില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം. ഒറ്റക്ക് മത്സരിച്ചാണ് ആകെയുള്ള എട്ട് ജനറല്‍ സീറ്റുകളിലും ആറ് ഡിപ്പാര്‍ട്ട്‌മെന്റ് സീറ്റുകളിലും എം.എസ്.എഫ് വിജയിച്ചത്.
ചെയര്‍മാനായി കെ.പി. ഷിഹാദും യു.യു.സിയായി മുഹമ്മദ് മിന്‍ഹാജും ജനറല്‍ സെക്രട്ടറിയായി എ.കെ മുഹമ്മദ് ഷാനിബും തെരഞ്ഞെടുക്കപ്പെട്ടു. വിജയിച്ച മറ്റുള്ളവര്‍: ഷബീബ് (ജന.ക്യാപ്റ്റന്‍), അശ്വിന്‍ നായര്‍ (ഫൈന്‍ ആര്‍ട്‌സ് സെക്ര.), അന്‍സാര്‍ (മാഗസിന്‍ എഡിറ്റര്‍),മാജിദ (വൈസ്.ചെയ), റിഷാന (ജോയി.സെക്ര.).
എല്‍.ഡി.എസ്.എഫ് സഖ്യം രണ്ടണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് സീറ്റുകള്‍ നേടി. കൊടുവള്ളി ടൗണില്‍ നടന്ന വിജയാഹ്ലാദ പ്രകടനത്തിന് പി.സി റാഷിദ്, ഷംനാദ് നെല്ലാങ്കണ്ടി, നവാസ് കൊടുവള്ളി, സി.കെ.നസ്‌റിന്‍, കെ.ഫാസില്‍, മലൂഫ്, ഷൗക്കത്ത്, ജുനൈസ് നേതൃത്വം നല്‍കി.
താമരശ്ശേരി ഐ.എച്ച്.ആര്‍ ഡിയില്‍ എസ്.എഫ്.ഐക്ക്
താമരശ്ശേരി: താമരശേരി ഐ.എച്ച്.ആര്‍.ഡിയില്‍ എട്ടില്‍ ഏഴു സീറ്റ് എസ്.എ.ഫ്.ഐ നേടി. കെ പി വിവേക്( ചെയര്‍മാന്‍ ), പി അഭിഷ (വൈസ് ചെയര്‍മാന്‍), എസ് ജി ആദര്‍ഷ് (ജനറല്‍ സെക്രട്ടറി), ഹര്‍ഷ ഉണ്ണികൃഷ്ണന്‍ (ജോയിന്‍ സെക്രട്ടറി ), എം എസ് മിഥുന്‍(എഡിറ്റര്‍),കെ അനന്തു(ജനറല്‍ ക്യാപ്റ്റന്‍) എന്നിവരും ഫൈന്‍ആര്‍ട്‌സ് സെക്രട്ടറിയായി ഹബീബ് റഹ്മാന്‍ എതിരില്ലാതെയും തെരഞ്ഞെടുത്തു.
കൊടുവള്ളി ഗവ.കോളജില്‍ എസ്.എഫ്.ഐ
കൊടുവള്ളി: കാലിക്കറ്റ് സര്‍വകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി ഗവ. കോളജില്‍ എസ്.എഫ്.ഐക്ക് ജയം. എട്ട് ജനറല്‍ സീറ്റുകളും ഏഴ് ഡിപ്പാര്‍ട്ട്‌മെന്റ് സീറ്റുകളും അടക്കം ആകെയുള്ള 15 സീറ്റുകളും എസ്.എഫ്.ഐ നേടി. ഭാരവാഹികള്‍: എ.വിഷ്ണു (ചെയ.), കെ.ജെറിന്‍ ബാബു (യു.യു.സി), കെ.കെ.അഭിജിത്ത് (ജന.സെക്ര.), സി.ടി.അരുണ്‍ (എഡിറ്റര്‍), പി.ആര്‍.ജിഷ്ണു (ഫൈന്‍.ആര്‍ട്‌സ് സെക്ര.), മുഹമ്മദ് യൂനുസ് (ജന.ക്യാപ്റ്റന്‍), കെ.എം.അതുല്യ(വൈ.ചെയ.), ഇ.കെ.റാഷിദ (ജോ.സെക്ര.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."