നാഷനല്‍ ബില്‍ഡര്‍ അവാര്‍ഡ് പി.കെ നവാസിന്
തൊട്ടില്‍പ്പാലം: വിദ്യാഭ്യാസ രംഗത്തെ നൂതനവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കു റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്‍ ഏര്‍പ്പെടുത്തിയ നാഷനല്‍ ബില്‍ഡര്‍ അവാര്‍ഡിനു ദേവര്‍കോവില്‍ കെ.വി കുഞ്ഞമ്മദ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ നവാസ് അര്‍ഹനായി.
കുറ്റ്യാടി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിലാണ് നവാസിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
പൊതുവിദ്യാലയ ശാക്തീകരണത്തിനു സ്‌കൂളില്‍ നടപ്പാക്കിവരുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിന് ആധാരമാക്കിയെന്ന് കുറ്റ്യാടി ചാപ്റ്റര്‍ ഭാരവാഹികളായ ഡോ. സജിത്ത്, ഡോ. സജിപോള്‍, ഡോ. സജീര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കുറ്റ്യാടി റോട്ടറി ക്ലബില്‍ നടന്ന ചടങ്ങില്‍ ഡോ. സജിപോള്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. കുറ്റ്യാടി എം.ഐ.യു.പി സ്‌കൂള്‍ കായികധ്യാപകന്‍ ഷഫീഖ്, മരുതോങ്കര എ.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ വി.കെ പ്രദീപ് എന്നിവരെ ആദരിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ യൂസുഫ് (എല്‍.യു.പി ചങ്ങരോത്ത് ), മോഹനന്‍ (എയു.പി വട്ടോളി), പി.എം യൂസഫ് ചീക്കോന്ന് (യു.പി) എന്നിവര്‍ വിജയികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."