ക്യാന്‍സര്‍ രോഗി കനിവു തേടുന്നു
കൊടുമ്പ്: ചികിത്സാ ചിലവിന് പണമില്ലാതെ വേദനയോടെ നാളുകള്‍ തള്ളി നീക്കുകയാണ് ഒരു കുടുംബം. പാലക്കാട്-ചിറ്റൂര്‍ റോഡിലെ കൊടുമ്പ് പഞ്ചായത്തില്‍ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീടു കോളനിയിലെ അബ്ദുല്‍ നാസറിന്റെ ഭാര്യ കൗലത്തി(43)ന്റെ ചികിത്സാ സഹായം ആവശ്യമുള്ളത്. ഒന്നര വര്‍ഷത്തോളമായി ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് ഭാര്യയുമായി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഈ കുടുംബനാഥന്‍.
കൂലിപ്പണിക്കാരനായ അബ്ദുല്‍നാസറിന് കിട്ടുന്ന തുച്ഛമായ വേതനം ഭാര്യയുടെ ചികിത്സക്ക് മതിവരുന്നില്ല. പ്രതിമാസം പതിനയ്യായിരത്തോളം രൂപയാണ് കൗലത്തിന്റെ ചികിത്സക്ക് ഇപ്പോള്‍ ആവശ്യം. അസുഖം പൂര്‍ണമായും ഭേദമാക്കാന്‍ രണ്ടു ലക്ഷത്തോളം രൂപയോളം വേണം. അസുഖത്തിന്റെ പ്രാരംഭ ദശയില്‍ നിന്നും കുടലിലേക്ക് വ്യാപിക്കുന്ന സ്ഥിതിയിലെത്തി നില്‍ക്കെ ഇതെത്രയും പെട്ടെന്ന് ഓപ്പറേഷനിലൂടെ പൂര്‍ണമായും ഭേദമാക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. തുടക്കത്തില്‍ തൃശ്ശൂര്‍ അമല ഹോസ്പിറ്റലിലും പിന്നീട് പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് ആശുപത്രിയിലുമായിരുന്നു ചികിത്സ.
എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടു കാരണം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു തവണ ചെറിയ ഓപ്പറേഷന്‍ നടത്തി. നേരത്തെ സര്‍ക്കാരിന്റെ കാരുണ്യ ചികിത്സാ സഹായനിധിയില്‍നിന്നും ഒരു ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. ചികിത്സാ സഹായാര്‍ത്ഥം പ്രദേശവാസിയും കൂടിയായ എം.പിയെ സമീപിച്ചിരുന്നു. അദ്ദേഹം കൈവിടില്ലെന്ന പ്രതീക്ഷയുണ്ട്. കൗലത്തിന്റെ വീട്ടമ്മയുടെചികിത്സാ സഹായ നിധിയിലേക്ക് സഹായങ്ങള്‍ പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. അബ്ദുല്‍ നാസര്‍ - 9847476862, ബാങ്ക് ഓഫ് ഇന്ത്യ, ചന്ദ്രനഗര്‍ ശാഖ, Ac/ No. 853510510000215, IFSC CODE : ആഗകഉ0008535.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."