HOME
DETAILS
MAL
യുഡിഎഫ് കാലത്തെ ബന്ധുനിയമനം: കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം
backup
October 21 2016 | 13:10 PM
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം.
തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണം ആവശ്യപ്പെട്ട് എ എച്ച് ഹഫീസ് എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ ബദറുദ്ദീന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനും കോടതി നിര്‍ദേശം നല്കി.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, മുന്‍ സ്പീക്കര്‍ ജി കാര്ത്തികേയന് എന്നിവരുടെ ബന്ധുക്കളുടെ നിയമനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."