ജിദ്ദയിലെ ആദ്യകാല പ്രവാസി മഞ്ചേരി സ്വദേശി വല്ലാഞ്ചിറ മുഹമ്മദലി നിര്യാതനായി.
റിയാദ്: ജിദ്ദയിലെ ആദ്യകാല പ്രവാസിയും മലയാളി സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ നാലു പതിറ്റാണ്ടിന്റെ നിറസാന്നിധ്യവുമായിരുന്ന മഞ്ചേരി സ്വദേശി വല്ലാഞ്ചിറ മഹമ്മദലി (75) യുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജിദ്ദയില്‍ ഖബറടക്കി. വ്യാഴാഴ്ച വൈകീട്ടായിരുന്നു ജിദ്ദയിലെ ബവാദിയില്‍ അന്ത്യം.
ഏറെ കാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു.
1960 കാലഘട്ടത്തിലാണ് മുഹമ്മദലി മുംബൈയില്‍ ജോലി ചെയ്യുന്നതിനിടെ ജിദ്ദയിലെത്തിയത്. പ്രസദ്ധമായ സ്വകാര്യ ട്രാവല്‍ കമ്പനിയില്‍ മാനേജറായി ജോലി ചെയ്തു. പിന്നീട് അവിടെ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.
അന്‍പതുകളുടെ അവസാനം ജിദ്ദ ഇന്ത്യന്‍ എംബസിയിലെ ഹജ്ജ് വിഭാഗം ഉദ്യോഗസ്ഥനായി ജോലി ചെയ്ത് പിന്നീട് സഊദി പൗരത്വം ലഭിക്കുകയും ചെയ്ത മലപ്പുറം സ്വദേശിയായിരുന്ന മങ്കരത്തൊടി അബ്ദുള്ള ഹാജിയുടെ മകള്‍ സുബൈദയാണ് പത്‌നി . ആദില്‍, മുനീറ, നാദിയ, നൂഷ എന്നിവരാണ് മക്കള്‍. ജുഫാലി ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം സ്വദേശികളുടെയും മലയാളികളുടെയും വന്‍ സാന്നിധ്യത്തില്‍ ബാബ് മക്ക ഖബര്‍സ്ഥാനിലാണ് മയ്യത്ത് ഖബറടക്കിയത്.
സഊദി ഇന്ത്യന്‍ ഫോറം (സിഫ്) സ്ഥാപക പ്രസിഡന്റ്, എം ഇ എസ് സ്ഥാപക സാരഥി എന്നീ നിലകളില്‍ പ്രസിദ്ധമാണ്. കൂടാതെ ജിദ്ദയിലും പരിസരങ്ങളിലും മലാളികളടക്കമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനും മുന്‍കയ്യെടുത്തിട്ടുണ്ട്. ജോലി ചെയ്ത അത്താര്‍ കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."