മൗസിലില്‍ രക്ഷപ്പെട്ട കുട്ടികള്‍ക്ക് സൈന്യത്തിന്റെ ക്രൂരപീഡനം
ബഗ്ദാദ്: മൗസിലില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളെ ഇറാഖ് സൈന്യം പീഡിപ്പിക്കുന്ന വിഡിയോ പുറത്ത്. ഐ.എസ് അനുകൂലികളെന്ന് ആരോപിച്ചാണ് സൈന്യം ഇവരോട് ക്രൂരത കാണിക്കുന്നത്.
സേനയ്ക്കൊപ്പമുള്ള മറ്റു പോരാളികളും കുട്ടികളെ പീഡിപ്പിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചുറ്റികകൊണ്ട് അടിക്കുകയും തലയില്‍ കോണ്ക്രീറ്റുകള് ഇടുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം.
ട്വിറ്ററിലാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്. എട്ടു വയസുള്ള കുട്ടിയെ ചുറ്റിക കൊണ്ട് അടിക്കുന്നതും കാലുകള്‍ കൂട്ടിക്കെട്ടിയ കുട്ടിയുടെ തലയില്‍ കോണ്‍ക്രീറ്റ് ഇടുന്നതും കുഞ്ഞുങ്ങള്‍ വേദന കൊണ്ട് പുളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുടുംബത്തിലെ ആരെങ്കിലും ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടോയെന്നും കുട്ടികളോടു സൈനികര്‍ ചോദിക്കുന്നുണ്ട്. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."