എം.ജി സര്‍വകലാശാല
വിദ്യാര്‍ഥിസംരംഭകത്വ
പ്രൊജക്ടുകള്‍ക്ക് (സ്റ്റാര്‍ട്ട് അപ്പ്) അപേക്ഷിക്കാം
ബിസിനസ് ഇന്നൊവേഷന്‍സ് ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ (ബി.ഐ.ഐ.സി) അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാല പഠനവകുപ്പുകളിലെയും വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാര്‍ഥി സംരംഭകത്വ പ്രോജക്ടുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. ശാസ്ത്ര-സാങ്കേതിക വിഭാഗത്തിലുള്ള വിദ്യാര്‍ഥികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പൂര്‍വവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ ശാസ്ത്ര വകുപ്പുകള്‍ക്ക് കീഴിലുള്ള ലാബ് സൗകര്യവും ഒരു അധ്യാപകന്റെ മേല്‍നോട്ടവും ഉറപ്പാക്കും.
പ്രോജക്ട് തൃപ്തികരമാണെങ്കില്‍ പ്രാഥമിക സഹായധനമായി പതിനായിരം രൂപയും അടിസ്ഥാന സൗകര്യങ്ങളും വിദ്യാര്‍ഥി സംരംഭകന് ലഭ്യമാക്കും. പേറ്റന്റ് നിയമം, ഇ-സംരംഭകത്വം, തൊഴില്‍ സംരംഭകത്വം എന്നിവയില്‍ പാഠ്യപദ്ധതി പരിശീലനവും ലഭ്യമാക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 5. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും വെബ് സൈറ്റ്: ംംം.സിൃര.ീൃഴ.ശിശശര, ംംം.ാഴൗ.മര.ശി. ഫോണ്‍: 9447090000.
സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
ഏകജാലകം വഴിയുള്ള പി.ജി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഒക്ടബര്‍ 24ന് വൈകുരേം 4 മണിക്കകം അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ പ്രവേശനം നേടണം. 24നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കുന്നതാണ്.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം വര്‍ഷ ബി.എസ്.സി എം.എല്‍.ടി (റഗുലര്‍ സപ്ലിമെന്ററി - 2014 അഡ്മിഷന്‍ 2013ന് മുന്‍പുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ നവംബര്‍ ഒന്നു മുതല്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ അതത് കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
പരീക്ഷാ ഫലം
2015 സെപ്റ്റംബറില്‍ നടത്തിയ എം.എ സംസ്‌കൃതം (ജനറല്‍) ഒന്നും രണ്ടും സെമസ്റ്റര്‍ പ്രൈവറ്റ്, രണ്ടാം സെമസ്റ്റര്‍ റഗുലര്‍ സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ നവംബര്‍ 4 വരെ അപേക്ഷിക്കാം.
പഠനക്കുറിപ്പ് വിതരണം
വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ പഠന കുറിപ്പുകള്‍ ഒക്‌ടോബര്‍ 26,27,28, തീയതികളില്‍ 11 മണി മുതല്‍ 3.30 വരെ താഴെ പറയും പ്രകാരം വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യുന്നു.
ഗവ. കോളജ് മാനന്തവാടി പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് 26 ാം തീയതി ഗവ. കോളജ് മാനന്തവാടിയില്‍ നിന്നും വിതരണം ചെയ്യും.
പയ്യന്നൂര്‍ കോളജ് പയ്യന്നൂര്‍, സി എ എസ് കോളജ് മാടായി, സര്‍ സയിദ് കോളജ,് തളിപ്പറമ്പ, എസ് ഇ എസ് കോളജ് ശ്രീകണഠാപുരം, സെന്റ് ജോസഫ് കോളജ് പിലാത്തറ പരീക്ഷ കേന്ദ്രമായി തരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് 27 ാം തീയതി മാങ്ങാട്ടുപറമ്പ കാംപസില്‍ നിന്നും വിതരണം ചെയ്യും.
ഗവ. കോളജ് മഞ്ചേശ്വരം, ഗവ. കോളജ് കാസര്‍കോട്, എന്‍ എ എസ്. കോളജ് കാഞ്ഞങ്ങാട്, ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജ് എളേരിത്തട്ട്, സെന്റ് പയസ് ടെന്‍ത് കോളജ് രാജപുരം, പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് 28 ാം തീയതി കാഞ്ഞങ്ങാട് എന്‍ എ എസ്. കോളജില്‍ നിന്നും വിതരണം ചെയ്യും.
ശ്രീ നാരായണ കോളജ്, കണ്ണൂര്‍, കെ. എം എം ഗവ. വിമന്‍സ് കോളജ് കണ്ണൂര്‍, ഗവ. ബ്രണ്ണന്‍ കോളജ് തലശേരി, നിര്‍മലഗിരി കോളജ് കൂത്തുപറമ്പ, പി ആര്‍ എന്‍ എസ് എസ് കോളജ് മട്ടന്നൂര്‍, എം ജി കോളേജ് ഇരിട്ടി, പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നിന്നും 26 ാം തിയതി മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിതരണം ചെയ്യുന്നതാണ്.
'ഇതു വരെ ചലാന്‍ ഹാജരാക്കാത്ത വിദ്യാര്‍ഥികള്‍ ഫീസ് അടച്ച് ചലാന്‍ സര്‍വകലാശാലയിലോ അല്ലെങ്കില്‍ വിതരണ ദിവസം വിതരണ കേന്ദ്രത്തിലോ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്. പഠന കുറിപ്പുകള്‍ വാങ്ങാന്‍ വരുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കേണ്ടതാണ.് '
രണ്ടാം സെമസ്റ്റര്‍
പി.ജി.ഡി.സി.പി.പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് ആന്‍ഡ് സൈക്കോതെറാപ്പി (പി.ജി.ഡി.സി.പി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പഠനക്കുറിപ്പ് വിതരണം
വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ പഠന കുറിപ്പുകള്‍ ഒക്‌ടോബര്‍ 26, 27,28, തിയതികളില്‍ 11 മുതല്‍ 3.30വരെ താഴെ പറയും പ്രകാരം വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യും.ഗവ. കോളജ് മാനന്തവാടി പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് 26ാ0 തിയതി ഗവ. കോളജ് മാനന്തവാടിയില്‍ നിന്നും വിതരണം ചെയ്യും.പയ്യന്നൂര്‍ കോളജ് പയ്യന്നൂര്‍, സി.എ.എസ് കോളജ് മാടായി, സര്‍ സയിദ് കോളജ് തളിപ്പറമ്പ്, എസ്.ഇ.എസ് കോളജ് ശ്രീകണഠാപുരം, സെന്റ് ജോസഫ് കോളജ് പിലാത്തറ പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് 27ാം തിയതി മാങ്ങാട്ടുപറമ്പ് ക്യാംപസില്‍ നിന്നും വിതരണം ചെയ്യുന്നു.
ഗവ.കോളജ് മഞ്ചേശ്വരം, ഗവ.കോളജ് കാസര്‍കോട്, എന്‍.എ.എസ് കോളജ് കാഞ്ഞങ്ങാട്, ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജ് എളേരിത്ത്, സെന്റ് പയസ് ടെന്‍ത് കോളജ് രാജപുരം, പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് 28ാ0 തിയതി കാഞ്ഞങ്ങാട് എന്‍.എ.എസ് കോളജില്‍ നിന്നും വിതരണം ചെയ്യുന്നു.ശ്രീ നാരായണ കോളജ് കണ്ണൂര്‍, കെ.എം.എം ഗവ. വിമന്‍സ് കോളജ് കണ്ണൂര്‍, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, നിര്‍മലഗിരി കോളജ് കൂത്തുപറമ്പ്, പി.ആര്‍.എന്‍.എസ്.എസ് കോളജ് മട്ടന്നൂര്‍, എം.ജി കോളജ് ഇരിട്ടി, പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നിന്നും 26ാം തിയതി മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിതരണം ചെയ്യുന്നതാണ്.ഇതുവരെ ചലാന്‍ ഹാജരാക്കാത്ത വിദ്യാര്‍ഥികള്‍ ഫീസ് അടച്ച് ചലാന്‍ സര്‍വകലാശാലയിലോ അല്ലെങ്കില്‍ വിതരണ ദിവസം വിതരണ കേന്ദ്രത്തിലോ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്. പഠന കുറിപ്പുകള്‍ വാങ്ങാന്‍ വരുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."