കോഴിക്കോട് സര്‍വകലാശാല
ദേശീയ വിദ്യാഭ്യാസ ദിനം: പ്രബന്ധങ്ങള്‍ ക്ഷണിച്ചു
മൗലാനാ ആസാദ് ചെയറിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വിദ്യാഭ്യാസ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. 'ട്രെന്റ്‌സ് ആന്‍ഡ് ചലഞ്ചസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍-സോഷ്യല്‍ സയന്‍സസ് ഹ്യുമാനിറ്റീസ്‌ലാംഗ്വേജസ്‌സയന്‍സ്' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഗവേഷക വിദ്യാര്‍ഥികള്‍, കോളജ്‌സര്‍വകലാശാലാ പഠനവകുപ്പുകളിലെ അധ്യാപകര്‍ എന്നിവര്‍ക്ക് പ്രബന്ധങ്ങള്‍ അവതരിപ്പിക്കാം. മുന്നൂറ് വാക്കില്‍ കവിയാത്ത പ്രബന്ധത്തിന്റെ ചുരുക്കം ഒക്‌ടോബര്‍ 31-നകം മ്വമറരവമശൃ@ഴാമശഹ.രീാ എന്ന ഇ-മെയിലിലേക്ക് അയക്കണം. വിവരങ്ങള്‍ക്ക്: 9847528856.
യു.ജി.സി-നെറ്റ് പരിശീലനം
എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയും യൂനിവേഴ്‌സിറ്റി കരിയര്‍ ആന്റ് കൗണ്‍സലിങ് സെല്ലും സംയുക്തമായി മാനവിക വിഷയങ്ങളില്‍ യു.ജി.സി-നെറ്റ് പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി ജനറല്‍ പേപ്പര്‍ (പേപ്പര്‍ ഒന്ന്) പത്ത് ദിവസത്തെ സൗജന്യ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ മൂന്നാം വാരം മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ക്യാംപസിലായിരിക്കും ക്ലാസുകള്‍. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, യോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം നവംബര്‍ 15-നകം ഡെപ്യൂട്ടി ചീഫ്, എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ എന്ന വിലാസത്തിലോ ൗഴയസീ്വറ.ലാു.ഹയൃ@സലൃമഹമ.ഴീ്.ശി എന്ന ഇ-മെയിലിലോ അപേക്ഷിക്കണം.
പി.ജി സീറ്റ് ഒഴിവുകള്‍
ലൈഫ് സയന്‍സ് പഠനവകുപ്പില്‍ എം.എസ്.സി ബയോകെമിസ്ട്രിക്ക് എസ്.ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒക്‌ടോബര്‍ 24-ന് രാവിലെ 11 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494 2407428.
തൃശൂര്‍ ഡോ.ജോണ്‍ മത്തായി സെന്ററിലെ ഇക്കണോമിക്‌സ് പഠനവകുപ്പില്‍ എം.എ ഇക്കണോമിക്‌സിന് ഒഴിവുള്ള ഇ.ടി.ബി (ഒന്ന്), മുസ്‌ലിം (ഒന്ന്) സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 24-ന് 12.30-നകം ഹാജരാകുന്നവരില്‍ നിന്നും തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശനം നല്‍കും.
തൃശൂര്‍ ഡോ.ജോണ്‍ മത്തായി സെന്ററിലെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗില്‍ എം.എ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സിന് ഒഴിവുള്ള ജനറല്‍ (ഒന്ന്), മുസ്‌ലിം (ഒന്ന്), എസ്.സി (ഒന്ന്), ബി.പി.എല്‍ (ഒന്ന്) സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 24-ന് 12.30-നകം ഹാജരാകുന്നവരില്‍ നിന്നും തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശനം നല്‍കും.
ഹിസ്റ്ററി പഠനവകുപ്പില്‍ എം.എ ഹിസ്റ്ററിക്ക് എസ്.ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ഓണ്‍ലൈനായി നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 24-ന് 12 മണിക്കകം സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം. ഫിലോസഫി പഠനവകുപ്പില്‍ എം.എ ഫിലോസഫിക്ക് എസ്.സി (നാല്), എസ്.ടി (രണ്ട്) സീറ്റുകള്‍ ഒഴിവുണ്ട്. ഓണ്‍ലൈനായി നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 24-ന് 12 മണിക്കകം സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം.
കാലിക്കറ്റ് ക്യാംപസിലെ റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പില്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍ കോഴ്‌സിന് ഓപ്പണ്‍ (അഞ്ച്), ഇ.ടി.ബി (രണ്ട്), എസ്.സി (രണ്ട്), എസ്.ടി (രണ്ട്), ഒ.ബി.എച്ച് (ഒന്ന്), ബി.പി.എല്‍ (ഒന്ന്) വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 24-ന് രാവിലെ പത്ത് മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.
അഞ്ചാം സെമസ്റ്റര്‍ യു.ജി പരീക്ഷ മാറ്റി
റഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മോഡിലുള്ള (യൂനിഫൈഡ്) അഞ്ചാം സെമസ്റ്റര്‍ യു.ജി പരീക്ഷകളില്‍ നവംബര്‍ നാലിന് ആരംഭിക്കാനിരുന്ന ബി.കോം ബി.കോം ഓണേഴ്‌സ് ബി.കോം വൊക്കേഷനല്‍ ബി.ബി.എബി.എച്ച്.എബി.ടി.എച്ച്.എം പരീക്ഷകള്‍ നവംബര്‍ 11-ലേക്കും, നവംബര്‍ 16-ന് ആരംഭിക്കാനിരുന്ന ബി.എബി.എസ്.സിബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ബി.എം.എം.സിബി.സി.എബി.എസ്.ഡബ്ല്യൂബി.വി.സിബി.എ അഫ്‌സല്‍-ഉല്‍-ഉലമ പരീക്ഷകള്‍ നവംബര്‍ 21-ലേക്കും മാറ്റി.
ആറാം സെമസ്റ്റര്‍ ബി.ടെക് പുനഃപരീക്ഷ
മെയ് 23-ന് നടത്തിയ ആറാം സെമസ്റ്റര്‍ ബി.ടെക് (2009 സ്‌കീം) പേപ്പര്‍ ബിടി 09 601-ജെനറ്റിക് എന്‍ജിനീയറിങ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ നവംബര്‍ നാലിന് അതത് കേന്ദ്രങ്ങളില്‍ നടക്കും. സമയം: 1.30 മുതല്‍ 4.30 വരെ.
എം.സി.എ സ്‌പെഷ്യല്‍
സപ്ലിമെന്ററി പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.സി.എ (2005-09 പ്രവേശനം) സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ നവംബര്‍ നാലിന് രാവിലെ 9.30-ന് ആരംഭിക്കും.
ഒന്നാംവര്‍ഷ പാരാമെഡിക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, ബയോകെമിസ്ട്രി, ലബോറട്ടറി ടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷകളുടെ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ രണ്ട് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2016 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ നാല് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."