HOME
DETAILS
MAL
സ്റ്റേഷനില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന
backup
October 22 2016 | 03:10 AM
ഗുരുവായൂര്‍: ഗുരുവായൂര്‍ പൊലിസ് സ്റ്റേഷനില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഇന്നലെ രാവിലെയാണ് വിജിലന്‍സിന്റെ സ്‌പെഷല്‍ സെല്‍ പരിശോധനക്കെത്തിയത്.് എസ്.ഐ അനില്‍.ടി.മേപ്പുള്ളി വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. കണ്ടാണിശേരിയിലെ സ്റ്റേഷനിലും പോട്ടയിലുള്ള വീട്ടിലും ബന്ധുവീട്ടിലും ഒരേ സമയമായിരുന്നു പരിശോധന നടന്നത്. 2 ഡി.വൈ.എസ്.പിമാരും മൂന്ന് സി.ഐമാരും സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."