HOME
DETAILS
MAL
ഹയര്‍സെക്കന്‍ഡറി മേഖലയെ തകര്‍ക്കരുത്
backup
October 22 2016 | 20:10 PM
കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി മേഖലയെ തകര്‍ക്കുന്ന നടപടിയില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഹയര്‍സെക്കന്‍ഡറി മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള ഉത്തരവുകളാണു പുതിയ സര്‍ക്കാര്‍ ഇറക്കിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനുള്ള ഗൂഢശ്രമത്തിനോടൊപ്പം അധ്യാപകരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണു പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു യോഗം വിലയിരുത്തി. ഹാഷിം കാട്ടാമ്പള്ളി, നൗഷാദ് പൂതപ്പാറ, പി.കെ ഷിഹാബ്, മുസ്തഫ, ഷമീര്‍, ഇസ്മാഈല്‍, ഷംസുദ്ദീന്‍, മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."