HOME
DETAILS
MAL
ചോര്‍ച്ച മാറ്റാതെ ജലവിതരണ പൈപ്പ് മണ്ണിട്ട് മൂടാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു
backup
October 22 2016 | 21:10 PM
എരുമപ്പെട്ടി: നെല്ലുവായ് പാലത്തിന് സമീപം ജലവിതരണ പൈപ്പിന്റെ ചോര്ച്ചയടക്കാതെ കുഴി മണ്ണിട്ട് അടയ്ക്കാന്‍ ശ്രമിച്ചത് നാട്ടകാര്‍ തടഞ്ഞു. പാലം നിര്‍മാണത്തിനായ് കുഴിയെടുത്തപ്പോഴാണ് ജലവിതരണ പൈപ്പിന് ചോര്‍ച അനുഭവപ്പെട്ടത്.
എന്നാല്‍ ഇത് പരിഹരിക്കാതെ കരാറുകാരന് പൈപ്പ് സ്ഥാപിച്ച കുഴി മണ്ണിട്ട് മൂടാന്‍ ശ്രമിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന പാലത്തിന് മുകളിലും സമീപവും ബലം കുറഞ്ഞ ചെറിയ പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഭാരം കയറ്റിയുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ പൈപ്പുകള്‍ പൊട്ടാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു. പാലം നിര്‍മാണത്തിലും ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിലും അപാകതയുണ്ടന്നും ആരോപണമുയര്ന്നിട്ടു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."