ബസുടമകളെ പീഡിപ്പിക്കുന്ന ആര്‍.ടി.ഒ നടപടി അവസാനിപ്പിക്കണമെന്ന്
കാഞ്ഞങ്ങാട്: സ്പീഡ് ഗവര്‍ണ്ണറിന്റെ പേരില്‍ സ്വകാര്യ ബസുടമകളെ പീഡിപ്പിക്കുന്ന ആര്‍.ടി.ഒ അധികൃതരുടെ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് ഹോസ്ദൂര്‍ഗ്ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയോഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്ത് അവിചാരിതമായി സ്വകാര്യ ബസ് അപകടത്തില്‍പെട്ടാല്‍ മുഴുവന്‍ സ്വകാര്യ ബസുകളും കുറ്റക്കാരെന്ന മട്ടില്‍ നാടുനീളെ ഓടി നടന്ന് മോഷ്ട്ടാക്കളെ വേട്ടയാടുന്ന രീതിയിലുള്ള ആര്‍.ടി.ഒ നടപടി അപലപനീയവും ഖേദകരവുമാണ്.
മേലധികാരികള്‍ മാറുമ്പോഴെല്ലാം സ്പീഡ് ഗവര്‍ണര്‍ വിതരണക്കാരും ടെക്‌നീഷ്യന്‍മാരും അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിയെടുപ്പിക്കുന്ന നടപടി അപകടം ലഘൂകരിക്കുന്നതിനല്ലെന്നും, അനാവശ്യമായി പിഴ ചുമത്തി ഗവ: വരുമാനമുണ്ടാക്കാനും ചിലസ്വാര്‍ത്ഥ താല്‍പര്യക്കാരുടെ സാമ്പത്തിക ലാഭവുമാണെന്ന പരാതി ഇതിന് മുമ്പെ തന്നെ വ്യാപകമായിട്ടുണ്ട്. യാത്രക്കാരുടെ സംരക്ഷണമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ ആദ്യം കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കി മാതൃക കാണിക്കുകയാണ് വേണ്ടത്.
സ്വകാര്യ ബസുകളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ലെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."