HOME
DETAILS
MAL
ഏക സിവില്‍കോഡ് നടപ്പാക്കുന്നത് അപ്രായോഗികം: കെ. മുരളീധരന്
backup
October 22 2016 | 21:10 PM
മുക്കം: ഇന്ത്യ പോലുള്ള ജനാധിപത്യ മതേതര രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുകയെന്നത് അപ്രായോഗികമാണന്നും അതിനെതിരേ മതേതരത്വ ജനത ഒറ്റക്കെട്ടായി നേരിടുമെന്നും കെ. മുരളീധരന് എം.എല്‍.എ പറഞ്ഞു.
മുക്കം മുസ്ലിം ഓര്‍ഫനേജ് 60 ാം വാര്‍ഷികത്തോടനുബന്ധിച്ച് മത സൗഹാര്‍ദ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി.
സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി, എന്‍.പി ചെക്കുട്ടി, ഒ. അബ്ദുല്ല, മുജീബ് റഹ്മാന് കിനാലൂര്‍, ഫാദര്‍ തോമസ് തൈത്തോട്ടം, വി.ഇ മോയിമോന്‍ ഹാജി, സി. മൂസ മാസ്റ്റര്‍, എന്‍.കെ അബ്ദുറഹ്മാന്, വി. അബ്ദുല്ലക്കോയ ഹാജി, എ.എം അഹമ്മദ് കുട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."