പീഡിയാട്രിക് നെഫ്രോളജി ചാപ്റ്റര്‍ വാര്‍ഷികം
തിരുവനന്തപുരം: കുട്ടികളിലെ വൃക്കരോഗം നേരത്തെ കണ്ടുപിടിച്ച് ഫലപ്രദമായി തടയം എന്ന ആശയവുമായി ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ (ഐ.എ.പി.) പീഡിയാട്രിക് നെഫ്രോളജി ചാപ്റ്ററിന്റെ ഒന്‍പതാമത് വാര്‍ഷിക സമ്മേളനം 22, 23 തീയതികളില്‍ തിരുവനന്തപുരത്തുവച്ച് നടക്കും. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് തിരുവനന്തപുരം ശാഖ, എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗം, ട്രിവാന്‍ഡ്രം നെഫ്രോളജി ക്ലബ്ബ് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 23ന് ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റിന് സമീപമുള്ള റെസിഡന്‍സി ടവറില്‍ വച്ച് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. രാംദാസ് പിഷാരടി, ഐ.എ.പി. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ഇ. എലിസബത്ത്, ഡോ. ആര്. കാശി വിശ്വേശ്വരന്, ഡോ. എ. വിമല എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."