HOME
DETAILS
MAL
പ്രസിഡന്റ്‌സ് ട്രോഫി ജലമേള നവംബര്‍ ഒന്നിന്
backup
October 23 2016 | 02:10 AM
കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ അഞ്ചാമത് എഡിഷന്‍ നവംബര്‍ ഒന്നിന് നടക്കും. 16 ചുണ്ടന്‍ വളളങ്ങളടക്കം 50ല്‍പ്പരം കളിവള്ളങ്ങള്‍ ജലോത്സവത്തില്‍ മാറ്റുരയ്ക്കും.
ചുണ്ടന്‍, വെപ്പ്-എ, ഇരുട്ടുകുത്തി-എ, വെപ്പ്-ബി, ഇരുട്ടുകുത്തി-ബി, വനിതകള്‍ തുഴയുന്ന തെക്കനോടി, അലങ്കാര വളളങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. നാളെ വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാനിക്കും.
25ന് 3 ന് ക്യാപ്റ്റന്‍സ് ക്ലിനിക്കും തുടര്‍ന്ന് വള്ളങ്ങളുടെ ട്രാക്ക് & ഹീറ്റ്‌സ് നിശ്ചയിക്കുന്ന നറുക്കെടുപ്പും നടക്കും.
പചുണ്ടന്‍ വിഭാഗത്തില്‍ ആദ്യ 8 സ്ഥാനക്കാര്‍ക്ക് 175000 രൂപ വീതവും അടുത്ത 8 സ്ഥാനക്കാര്‍ക്ക് 140000 രൂപ വീതവും ബോണസ് ലഭിക്കും. 150000, 125000, 100000 , 75000 എന്നിങ്ങനെ ആദ്യ 4 സ്ഥാനക്കാര്‍ക്ക് പ്രൈസ് മണിയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."