ADVERTISEMENT
HOME
DETAILS

ജില്ലാ വികസന സമിതി നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങുന്നതില്‍ വിമര്‍ശനം

ADVERTISEMENT
  
backup
October 23 2016 | 19:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d


ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചുള്ള ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു
കല്‍പ്പറ്റ-മേപ്പാടി റോഡ് പ്രവൃത്തി ഇന്ന് പുനരാരംഭിക്കും
വടക്കനാടില്‍ വനംവകുപ്പും നാട്ടുകാരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കും

കല്‍പ്പറ്റ: ജില്ലയിലെ റോഡുകള്‍, ഡ്രൈനേജ് മറ്റ് നിര്‍മാണ പ്രവൃത്തികള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതില്‍ ജില്ലാ വികസന സമിതിയില്‍ വിമര്‍ശം. ചേകാടിപ്പാലം, കല്‍പ്പറ്റ-മേപ്പാടി റോഡ്, സുല്‍ത്താന്‍ ബത്തേരി ടൗണിലെ അഴുക്കുചാല്‍ നിര്‍മാണം തുടങ്ങി പല നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കാത്തതിനെതിരെയാണ് എം.എല്‍.എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വിമര്‍ശിച്ചത്.
റോഡിലെ കുഴികളടയ്ക്കാന്‍ ഫണ്ട് അനുവദിച്ചിട്ടും ഇതുവരെ കുഴികളടച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മാനന്തവാടി സിവില്‍ സ്റ്റേഷനില്‍ വെള്ളം ലഭിക്കാത്തത് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസമുണ്ടാകുന്നുവെന്നും അടിയന്തരമായി ബദല്‍ സംവിധാനമൊരുക്കണമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ ആവശ്യപ്പെട്ടു. പട്ടികവര്‍ഗ വിഭാഗ കോളനികളിലേക്ക് വെള്ളവും വൈദ്യുതിയും റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുന്നതിന് വനംവകുപ്പ് തടസ്സം നില്‍ക്കരുത്. നിയമം ജനങ്ങളെ സഹായിക്കാനാവണം ദ്രോഹിക്കാനാവരുതെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. നാട്ടുകാരെ മര്‍ദിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് ശരിയല്ല. ജനങ്ങളുമായി സഹകരിച്ചാവണം നിയമം നടപ്പാക്കേണ്ടത്. വനംവകുപ്പ് ജീവനക്കാരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 ബത്തേരി വടക്കനാടില്‍ വനംവകുപ്പും നാട്ടുകാരും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് കലക്ടറുടെയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ യോഗം ചേരാനും ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുടെ വില്‍പ്പനയും വര്‍ധിച്ചിട്ടുണ്ടെന്നും ഇതിനെതിരെ എക്‌സൈസ്, പൊലിസ് വകുപ്പുകള്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ഒ.ആര്‍ കേളു എം.എല്‍.എ ആവശ്യപ്പെട്ടു.
ലഹരി ഉപഭോഗത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണവും നടപടികളും ആവശ്യമാണ്. പൊലിസ്, എക്‌സൈസ്, എസ്.പി.സി, സ്‌കൗട്‌സ്, എന്‍.എസ്.എസ് തുടങ്ങിയവയുടെ സഹായത്തോടെ കാര്യക്ഷമമമായി പ്രവര്‍ത്തിക്കണം. ബത്തേരി ടൗണില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത അഴുക്കുചാലില്‍ വീണ് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരുക്കേറ്റ സംഭവം ഗൗരവമായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കാണണമെന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാവികസന സമിതി ആവശ്യപ്പെട്ടു. കമ്പളക്കാട് ഡ്രൈനേജ് നിര്‍മാണത്തിനായി നവംബര്‍ 30നകം സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വ്വെ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
നഞ്ചന്‍കോട് റെയില്‍വെ പാതയുടെ സര്‍വ്വെ ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെടണമെന്ന് എം.ഐ ഷാനവാസ് എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് ആവശ്യപ്പെട്ടു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ഈതുക ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ ഡി.എം.ആര്‍.സിക്ക് കൈമാറുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യോഗത്തെ അറിയിച്ചു. കേരള ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചുള്ള ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികവിഭാഗങ്ങളുള്‍പ്പെടെ അര്‍ഹരായവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നിട്ടുണ്ടോ എന്ന് ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി.
അര്‍ഹരായവര്‍ മുഴുവന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ജനപ്രതിനിധികളും പരിശോധിച്ച് ഉറപ്പ് വരുത്തണം. ഹാംലെറ്റ് വികസന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ ആവശ്യപ്പെട്ടു. മാവിലാംതോട് പഴശ്ശി സ്മാരകത്തിലെ നിര്‍മാണ പ്രവൃത്തി നംവബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ വികസനമസമിതി നിര്‍ദേശം നല്‍കി.
കുറുവാ ദ്വീപ് ഒരാഴ്ചയ്ക്കകം സഞ്ചാരികള്‍ക്ക് തുറന്നു നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ ടൂറിസം, വനം വകുപ്പുകള്‍ക്ക്  നിര്‍ദേശം നല്‍കി. വികസന സമിതി തീരുമാന പ്രകാരം വകുപ്പ് മേധാവികള്‍ക്കോ മേലുദ്യോഗസ്ഥര്‍ക്കോ ജില്ലാതല ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കുകയോ കത്തിടപാടുകള്‍ നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിശ്ചിത മാതൃകയില്‍ അത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പ് ജില്ലയിലെ നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച് സമഗ്രമായി അവലോകനം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, എ.ഡി.എം കെ.എം രാജു, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  an hour ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 hours ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 hours ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  3 hours ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  4 hours ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  4 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  4 hours ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  4 hours ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  4 hours ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  4 hours ago