HOME
DETAILS
MAL
എന്‍.എസ്.ജിയില്‍ അംഗത്വം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക
backup
May 14 2016 | 19:05 PM
വാഷിങ്ടണ്‍: ആണവ വിതരണക്കാരുടെ ഗ്രൂപ്പില്‍(എന്‍.എസ്.ജി) അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിനെതിരേ ചൈനയും പാക്കിസ്താനും സംയുക്തമായി എതിര്‍പ്പു ശക്തമാക്കുന്നതിനിടെ ഇന്ത്യക്കു പിന്തുണയുമായി അമേരിക്ക രംഗത്തെത്തി.
ഇന്ത്യ മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇന്ത്യക്ക് ഇനി ഗ്രൂപ്പില്‍ അംഗമാകാമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
വിഷയത്തില്‍ ചൈനീസ്, പാക് സര്‍ക്കാരുകളെടുത്ത പുതിയ നിലപാടിനെ സൂചിപ്പിച്ചാണ് ജോണ്‍ കിര്‍ബി സംസാരിച്ചത്. പുതിയ അംഗങ്ങള്‍ ഗ്രൂപ്പില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍.എസ്.ജി അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."