എസ്.ഐയെ തട്ടിക്കൊണ്ട് പോയ കേസ്; പ്രതികളെ പിടികൂടാനായില്ല
കാര്‍ വാടകയ്ക്കെടുത്തവരുടെ പേര് ഉടമ
നല്കി, പ്രതികള്‍ വലയിലെന്ന് പൊലിസ്
പള്ളിക്കല്‍: തേഞ്ഞിപ്പലം എസ്.ഐ അഭിലാഷിനെ ഗുണ്ടാസംഘം കാറില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. തട്ടികൊണ്ടുപോയ കാറില്‍ നിന്നും ആയുധങ്ങളും മുഖം മൂടികളും കൈയുറകളും പിടിച്ചെടുത്തിരുന്നു.
ബുധനാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. ആയുധധാരികളായ അക്രമി സംഘത്തില്‍ നിന്നും എ.എസ്.ഐ വത്സന്, സി.പി.ഒ അനില്‍ കുമാര്‍ എന്നിവര്‍ കാറിനെ സാഹസികമായി പിന്തുടര്ന്നാണ് എസ്.ഐയെ രക്ഷപ്പെടുത്തി കാര്‍ കസ്റ്റഡിയിലെടുത്തത്. ഇതിനിടയില്‍ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപ്പുരം സ്വദേശിയായ കാറിന്റെ ഉടമസ്ഥനെ കണ്ടെത്തിയെങ്കിലും കാര്‍ ഗുണ്ടാ സംഘം വാടകക്കെടുത്തതായാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നു പൊലിസ് പറഞ്ഞു.
കാറില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നും കാറിന്റെ ഉടമസ്ഥനില്‍ നിന്നും പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. അതേസമയം പ്രതികള്‍ വലയിലായിട്ടുണ്ടെന്നാണു പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."